27 September Sunday

ഐപിഎലിന്‌ യുഎഇ തയ്യാർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020


ദുബായ്‌
ഐപിഎൽ ക്രിക്കറ്റ്‌ മത്സരങ്ങൾക്കായി യുഎഇ തയ്യാർ. ഇതുസംബന്ധിച്ച്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) കത്ത്‌ ലഭിച്ചതായി യുഎഇ ക്രിക്കറ്റ്‌ ബോർഡ്‌  അറിയിച്ചു. ഇനി കേന്ദ്ര സർക്കാരിന്റെ അനുമതിയാണ്‌ വേണ്ടത്‌. ബിസിസിഐ കേന്ദ്ര സർക്കാരിന്‌ കത്ത്‌ നൽകിയിട്ടുണ്ട്‌.

സെപ്‌തംബർ 19 മുതൽ നവംബർ എട്ടുവരെയാണ്‌ ഐപിഎൽ പതിമൂന്നാം പതിപ്പ്‌. മാർച്ചിൽ തുടങ്ങേണ്ടിയിരുന്ന ഐപിഎൽ കോവിഡ്‌മൂലം മാറ്റിയതാണ്‌. ഇന്ത്യയിൽ കളി അസാധ്യമായതിനാലാണ്‌ വേദി യുഎഇയിലേക്ക്‌ മാറ്റിയത്‌.
രണ്ട്‌ ക്രിക്കറ്റ്‌ ബോർഡുകളും പ്രാഥമിക ചർച്ച പൂർത്തിയാക്കി. ദുബായ്‌, ഷാർജ, അബുദാബി എന്നിവയായിരിക്കും വേദികൾ. 2014ൽ യുഎഇ ഐപിഎലിന്‌ വേദിയായിട്ടുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top