23 November Monday

വാർഡിയിലൂടെ ലെസ്റ്റർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ അഴ്‌സണലിന്‌ മൂന്നാംതോൽവി. ലെസ്റ്റർ സിറ്റിയോട്‌ ഒരു ഗോളിന്‌ കീഴടങ്ങി. പരിക്കുമാറി കളത്തിലെത്തിയ ജാമി വാർഡിയാണ്‌ വിജയഗോൾ കുറിച്ചത്‌. 1973നുശേഷം ആദ്യമായാണ്‌ ലെസ്റ്റർ അഴ്‌സണലിന്റെ തട്ടകത്തിൽ ജയം നേടുന്നത്‌.

ആറു‌ കളികളിൽ മൂന്നുവീതം ജയവും തോൽവിയുമായി ഒമ്പത്‌ പോയിന്റോടെ പട്ടികയിൽ പത്താമതാണവർ. ലെസ്റ്ററാകട്ടെ നാലാമതും (12).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top