15 October Tuesday

എംബാപ്പെയ്‌ക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019


പാരിസ്‌
പിഎസ്‌ജി മുന്നേറ്റക്കാരനായ കിലിയൻ എംബാപ്പെയ്‌ക്ക്‌ പരിക്ക്‌. ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ ടുളൂസിനെതിരായ മത്സരത്തിനിടെയാണ്‌ ഇരുപതുകാരന്‌ പരിക്കേറ്റത്‌.

ഇടതു തുടയെല്ലിന്‌ പരിക്കേറ്റ എംബാപ്പെ അടുത്ത മത്സരങ്ങളിൽ കളിക്കില്ലെന്നാണ്‌ സൂചന. മത്സരത്തിനിടെ മറ്റൊരു മുന്നേറ്റക്കാരൻ എഡിൻസൺ കവാനിയും പരിക്കേറ്റ്‌ മടങ്ങി. കവാനിക്കും മത്സരങ്ങൾ നഷ്ടപ്പെടുമെന്നാണ്‌ സൂചന. കളിയിൽ നാല്‌ ഗോളുകൾക്ക്‌ നിലവിലെ ചാമ്പ്യൻമാർ ജയിച്ചു.
 


പ്രധാന വാർത്തകൾ
 Top