23 April Tuesday

ക്രൊയേഷ്യയെ ഹംഗറി ഞെട്ടിച്ചു ; ബൽജിയം മുന്നോട്ട‌്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019

ക്രൊയേഷ്യയുടെ മോഡ്രിച്ചിന്റെ മുന്നേറ്റം തടയുന്ന ഹംഗേറിയൻ പ്രതിരോധക്കാർ


ബുഡാപെസ‌്റ്റ‌്
ലോകകപ്പ‌് ഫൈനലിസ‌്റ്റുകളായ ക്രൊയേഷ്യയെ ഹംഗറി വീഴ‌്ത്തി. യൂറോ യോഗ്യതാ മത്സരത്തിൽ ഒന്നിനെതിരെ രണ്ട‌് ഗോളിനാണ‌് ഹംഗറി ക്രൊയേഷ്യയെ കീഴടക്കിയത‌്.

ഒരു ഗോളിന‌് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഹംഗറിയുടെ തിരിച്ചുവരവ‌്. ആൻഡി റെബിച്ചിന്റെ ഗോളിൽ മുന്നിലെത്തിയ ക്രൊയേഷ്യക്ക‌് പിന്നെ ഹംഗറിയുടെ കടന്നാക്രമണത്തിൽ പിടിച്ചുനിൽക്കാനായില്ല. ആദ്യപകുതി അവസാനിക്കുംമുമ്പ‌് ക്രൊയേഷ്യ സമനില വഴങ്ങി. ഹംഗറിക്കായി ആദം സലായി സമനില ഗോൾ നേടി. കളിയുടെ അവസാന ഘട്ടത്തിൽ മറ്റെ പട‌്കായി ഹംഗറിയുടെ വിജയഗോൾ തൊടുത്തു.

ഗ്രൂപ്പ‌് ഇയിൽ നാലാമതാണ‌് ക്രൊയേഷ്യ. സ്ലൊവാക്യയെ ഒരു ഗോളിന‌് കീഴടക്കി വെയ‌്ൽസ‌് മികച്ച തുടക്കംകുറിച്ചു. ഗ്രൂപ്പ‌് ഐയിൽ ബൽജിയം തുടർച്ചയായ രണ്ടാംജയം നേടി. സൈപ്രസിനെ രണ്ട‌് ഗോളിന‌് തോൽപ്പിച്ചു. ഹസാർഡും മിച്ച‌് ബാത‌്ഷുവായിയും ഗോളടിച്ചു.

ബൽജിയം കുപ്പായത്തിൽ ഹസാർഡിന്റെ 100–-ാം മത്സരമായിരുന്നു ഇത‌്. മറ്റൊരു മത്സരത്തിൽ റഷ്യ നാല‌് ഗോളിന‌് കസാക്കിസ്ഥാനെ തകർത്തു.
ഗ്രൂപ്പ‌് ജിയിൽ പോളണ്ട‌് രണ്ട‌് ഗോളിന‌്  ലാത്വിയയെ തോൽപ്പിച്ചു.റോബർട്ട‌് ലെവൻഡോവ‌്സ‌്കിയും കാമിൽ ഗ്ലിക്കും പോളണ്ടിനായി ഗോളടിച്ചു. പോളണ്ടിന്റെ തുടർച്ചയായ രണ്ടാം ജയമാണിത‌്.


പ്രധാന വാർത്തകൾ
 Top