22 October Thursday
ഗൊറെസ്‌കയും മാർട്ടിനെസും ഗോളടിച്ചു

ബയേൺ തുടരുന്നു ; സൂപ്പർ കപ്പിലും കിരീടം; സെവിയ്യയെ 2‐1ന്‌ കീഴടക്കി

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020



ബുഡാപെസ്‌റ്റ്‌
ബയേൺ മ്യൂണിക്കിന്റെ ജൈത്രയാത്ര തുടരുന്നു. യുവേഫ സൂപ്പർ കപ്പിൽ സെവിയ്യയെ 2–-1ന്‌ കീഴടക്കി ബയേൺ ചാമ്പ്യൻമാരായി. യൂറോപ ജേതാക്കളായ സെവിയ്യ പൊരുതിയാണ്‌ കീഴടങ്ങിയത്‌. അധികസമയത്ത്‌ ഹാവി മാർട്ടിനെസാണ്‌ ബയേണിന്‌ ജയമൊരുക്കിയത്‌.

ബുഡാപെസ്‌റ്റിൽ 15,000ൽ കൂടുതൽ കാണികൾ മത്സരം കാണാനെത്തിയിരുന്നു.ലൂകാസ്‌ ഒക്കാമ്പോസിന്റെ പെനൽറ്റി ഗോളിൽ സെവിയ്യയാണ്‌ ലീഡ്‌ നേടിയത്‌. ഇവാൻ റാകിടിച്ചിനെ ഡേവിഡ്‌ അലാബ വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. എന്നാൽ, ഇടവേളയ്‌ക്ക്‌ തൊട്ടുമുമ്പ്‌ റോബർട്ട്‌ ലെവൻഡോവ്‌സ്‌കി ഒരുക്കിയ അവസരത്തിൽ ലിയോൺ ഗൊറെസ്‌ക ബയേണിന്റെ സമനില ഗോൾ നേടി. അവസാനഘട്ടത്തിൽ ഗോൾ കീപ്പർ മാനുവൽ നോയെയുടെ തകർപ്പൻ പ്രകടനമാണ്‌ ബയേണിനെ കാത്തത്‌.

അധികസമയത്ത്‌ മാർട്ടിനെസിന്റെ ഹെഡർ ബയേണിന്റെ ജയം കുറിച്ചു. കഴിഞ്ഞവർഷം ഡിസംബറിലാണ്‌ ബയേൺ അവസാനമായി തോറ്റത്‌. ഈ വർഷം നാലാം കിരീടവും ഹാൻസി ഫ്‌ളിക്കിന്റെ സംഘം സ്വന്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top