20 September Sunday

യുവന്റസ്‌ തോറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020

യുവന്റസ്‌ തോറ്റപ്പോൾ റൊണാൾഡോയുടെ നിരാശ


ടൂറിൻ
മൂന്ന്‌ കളി ശേഷിക്കെ ഇറ്റാലിയൻ ലീഗിൽ കിരീടം സ്വന്തമാക്കാനുള്ള അവസരം യുവന്റസ്‌ പാഴാക്കി. പോയിന്റ്‌ പട്ടികയിൽ 15–-ാം സ്ഥാനത്തുള്ള ഉഡിനെസിനോട്‌ യുവന്റസ്‌ തോറ്റു (1–-2). ശേഷിക്കുന്ന മൂന്ന്‌ കളിയിൽ ഒരു ജയം മതി യുവന്റസിന്‌ കിരീടം നേടാൻ.

മത്തിയാസ്‌ ഡി ലിറ്റിലൂടെ യുവന്റസാണ്‌ ലീഡ്‌ നേടിയത്‌. എന്നാൽ ല്ലിയ നെട്രോവ്‌സ്‌കിയുടെ ഹെഡറിൽ ഉഡിനെസ്‌ സമനില പിടിച്ചു. പരിക്കുസമയത്ത്‌ സെകൊ ഫോഫാനയുടെ തകർപ്പൻ ഗോളിൽ ഉഡിനെസ്‌ ജയം സ്വന്തമാക്കുകയും ചെയ്‌തു. യുവന്റസ്‌ പ്രതിരോധക്കാരായ അലെക്‌സ്‌ സാൻഡ്രോയെയും ഡി ലിറ്റിനെയും മറികടന്നായിരുന്നു ഫോഫാനയുടെ മുന്നേറ്റം. ഒടുവിൽ ഗോൾ കീപ്പർ വോജിയെ സെസെസ്‌നിയെയും കീഴടക്കി.

കഴിഞ്ഞകളിയിൽ ഇരട്ടഗോളടിച്ച ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ ഉഡിനെസിനെതിരെ ലക്ഷ്യം കാണാനായില്ല. ഗോൾ വേട്ടക്കാരുടെ പട്ടികയിൽ റൊണാൾഡോ ലാസിയോയുടെ സിറോ ഇമ്മൊബീലിന്‌ പിന്നിലാകുകയും ചെയ്‌തു. ഇമ്മൊബീലിന്‌ 31 ഗോളാണ്‌. റൊണാൾഡോയ്‌ക്ക്‌ 30ഉം. കാഗ്ലിയാരിക്കെതിരെ ലാസിയോക്കുവേണ്ടി ഇമ്മൊബീൽ ഗോളടിച്ചു.
35 കളിയിൽ 80 പോയിന്റാണ്‌ യുവന്റസിന്‌. 74 പോയിന്റുമായി അറ്റ്‌ലാന്റ രണ്ടാമതുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top