02 December Wednesday

ഇന്ന്‌ ‘ക്ലാസിക്‌’

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020


നൗകാമ്പ്‌
ഈ സീസണിലെ ആദ്യ എൽ ക്ലാസികോ പോരാട്ടം ഇന്ന്‌ നൗകാമ്പിൽ. രാത്രി 7.30നാണ്‌ ബാഴ്‌സലോണ–-റയൽ മാഡ്രിഡ്‌ അങ്കം. കഴിഞ്ഞ രണ്ട്‌ കളികളിലും തോറ്റുവരുന്ന റയലിനാണ്‌ കൂടുതൽ സമ്മർദം. സ്‌പാനിഷ്‌ ലീഗിൽ കാഡിസിനോടും ചാമ്പ്യൻസ്‌ ലീഗിൽ ഷക്താർ ഡൊണെസ്‌തകിനോടും കീഴടങ്ങി. ബാഴ്‌സ പരിശീലകൻ റൊണാൾഡ്‌ കൂമാനും റയലിന്റെ സിനദിൻ സിദാനും ആദ്യമായി ഏറ്റുമുട്ടുന്നുവെന്ന സവിശേഷതയും കളിക്കുണ്ട്‌. കഴിഞ്ഞ സീസണിൽ റയലിനായിരുന്നു ക്ലാസിക്കോയിൽ മേധാവിത്വം. നൗകാമ്പിലെ ആദ്യകളി സമനിലയായപ്പോൾ സാന്റിയാഗോ ബെർണബ്യൂവിൽ രണ്ട്‌ ഗോളിന്‌ റയൽ ജയം പിടിച്ചു.

അപ്രതീക്ഷിത തോൽവികളായിരുന്നു റയലിന്‌. രണ്ടും സ്വന്തംതട്ടകത്തിൽ. സിദാന്‌ കീഴിൽ ആദ്യമായാണ്‌ ഇത്രയും മോശം പ്രകടനം ടീം നടത്തുന്നത്‌. പ്രതിരോധത്തിൽ പരിക്കേറ്റ ക്യാപ്‌റ്റൻ സെർജിയോ റാമോസിന്റെ കാര്യം സംശയത്തിലാണ്‌. ഏദെൻ ഹസാർഡും ഉറപ്പില്ല. പിൻനിരയിൽ റയലിന്‌ പ്രശ്‌നങ്ങളുണ്ട്‌. കരീം ബെൻസെമയും വിനീഷ്യസ്‌ ജൂനിയറും മുന്നേറ്റം നയിക്കും.

ലീഗിൽ അവസാന കളി തോറ്റ ക്ഷീണം ചാമ്പ്യൻസ്‌ ലീഗിൽ ബാഴ്‌സ തീർത്തു. ഹംഗേറിയൻ ക്ലബ് ‌ഫെറെൻക്വാറോസിനെ തകർത്തു. ലയണൽ മെസി ഫോമിലാണ്‌. അൻസു ഫാറ്റി, പെഡ്രി തുടങ്ങിയ യുവനിരയും ടീമിനൊപ്പം ഇണങ്ങി. കൂമാന്‌ കീഴിൽ മെച്ചപ്പെട്ടു ബാഴ്‌സ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top