22 October Thursday

സിക്‌സർ രോഹിത്‌ ; മുംബൈ ഇന്ത്യൻസ്‌ 49 റൺ ജയം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

രോഹിത്‌ ശർമ സിക്‌സർ പായിക്കുന്നു

അബുദാബി
രോഹിത്‌ ശർമയുടെ തകർപ്പൻ ബാറ്റിങ്‌ മികവിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസ്‌ 49 റൺ ജയം സ്വന്തമാക്കി. ഐപിഎൽ പുതിയ സീസണിലെ ആദ്യ മത്സരത്തിന്‌ ഇറങ്ങിയ കൊൽക്കത്തയ്‌ക്ക്‌ മുംബൈയുടെ ബാറ്റിങ്‌ കരുത്തിന്‌ മുന്നിൽ അടിപതറി. അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ 195 റണ്ണാണ്‌ മുംബൈ അടിച്ചുകൂട്ടിയത്‌. കൊൽക്കത്ത 146ന്‌ അവസാനിപ്പിച്ചു.

മുംബൈക്ക്‌ വേണ്ടി രോഹിത്‌ 54 പന്തിൽ 80 റണ്ണെടുത്തു. ആറ്‌ സിക്‌സറും മൂന്ന്‌ ബൗണ്ടറികളുമായിരുന്നു ഇന്നിങ്‌സിൽ. ക്വിന്റൺ ഡി കോക്ക്‌ (3 പന്തിൽ 1) പെട്ടെന്ന്‌ മടങ്ങിയത്‌ മുംബൈയെ ബാധിച്ചില്ല. രോഹിതിനൊപ്പം സൂര്യകുമാർ യാദവും (28 പന്തിൽ 47) കൊൽക്കത്ത ബൗളിങ്‌നിരയെ നിലംപരിശാക്കി. മലയാളി പേസർ സന്ദീപ്‌ വാര്യർക്ക്‌ തിളങ്ങാനായില്ല. മൂന്നോവറിൽ 34 റണ്ണാണ്‌ സന്ദീപ്‌ വിട്ടുകൊടുത്തത്‌.

മറുപടിക്കെത്തിയ കൊൽക്കത്ത തുടക്കത്തിൽതന്നെ തകർന്നു. 12 പന്തിൽ 33 റണ്ണെടുത്ത പേസർ പാറ്റ്‌ കമ്മിൻസാണ്‌ ടോപ്‌ സ്‌കോറർ. ഇന്ന്‌ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ കിങ്‌സ്‌ ഇലവൻ പഞ്ചാബുമായി ഏറ്റുമുട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top