16 September Monday
റോച്ചിന്‌ 4 വിക്കറ്റ്‌

ഇന്ത്യ 297 ; ജഡേജയ്‌ക്കും രഹാനെയ്‌ക്കും അർധ സെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

ജഡേജ ബൗണ്ടറി പായിക്കുന്നു


ആന്റിഗ്വ
അജിൻക്യ രഹാനെയുടെയും രവീന്ദ്ര ജഡേജയുടെയും ഇന്നിങ്സുകൾ ഇന്ത്യക്ക്‌ ജീവൻ നൽകി. അർധസെഞ്ചുറി കുറിച്ച ഇരുവരുടെയും ബലത്തിൽ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 297 റണ്ണെടുത്തു. രഹാനെ 81ഉം ജഡേജ 58ഉം റൺ നേടി. വിൻഡീസിനായി കെമർ റോച്ച്‌ നാലും ഷാനൺ ഗബ്രിയേൽ മൂന്നും വിക്കറ്റ്‌ നേടി.

ആന്റിഗ്വയിലെ പേസർമാരെ തുണയ്‌ക്കുന്ന പിച്ചിൽ തുടക്കം തകർന്ന ഇന്ത്യയെ രഹാനെ പിടിച്ചുനിർത്തുകയായിരുന്നു. ഓപ്പണർ ലോകേഷ്‌ രാഹുലിനൊപ്പം (44) നാലാം വിക്കറ്റിൽ 68 റൺ കൂട്ടിച്ചേർത്ത രഹാനെ, ഹനുമ വിഹാരിക്കൊപ്പം (32) ടീമിനെ മുന്നോട്ടുനയിച്ചു. അഞ്ചാം വിക്കറ്റിൽ 82 റൺ പിറന്നു. രഹാനെയുടെ ഇന്നിങ്‌സിൽ പത്ത്‌ ബൗണ്ടറികൾ ഉൾപ്പെട്ടു. ആദ്യദിനത്തിന്റെ അവസാനത്തിൽ രഹാനെ വീണു. രണ്ടാംദിനം ആറിന്‌ 203 എന്ന നിലയിൽ ബാറ്റിങ്‌ ആരംഭിച്ച ഇന്ത്യക്കായി ഋഷഭ്‌ പന്ത്‌ 24 റണ്ണെടുത്തു. ഏഴിന്‌ 207 എന്ന നിലയിൽ പതറിയ ഇന്ത്യയെ ജഡേജയും ഇശാന്ത്‌ ശർമയും (19) കരകയറ്റി. എട്ടാം വിക്കറ്റിൽ 60 റണ്ണാണ്‌ ഇരുവരും അടിച്ചെടുത്തത്‌.

അവസാന നിമിഷം ജഡേജ വേഗത്തിൽ റൺ കണ്ടെത്തിയതോടെ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തി. ആറ്‌ ബൗണ്ടറിയും ഒരു സിക്‌സറും സഹിതമാണ്‌ ഇടംകൈയൻ 58 റൺ സ്വന്തമാക്കിയത്‌.


 


പ്രധാന വാർത്തകൾ
 Top