14 August Friday

അനായാസം യുവന്റസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 24, 2020

ക്രിസ്റ്റ്യാനോ റൊണാൾഡോ


റോം
യുവന്റസിന്‌ ആശ്വാസം. ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ ബോളാഞ്ഞയെ കീഴടക്കി ഒന്നാംസ്ഥാനം സുരക്ഷിതമാക്കി (2–-0). ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പൗലോ ഡിബാലയുടെയും ഗോളുകളാണ്‌ യുവന്റസിന്‌ അനായാസ ജയം സമ്മാനിച്ചത്‌. പെനൽറ്റിയിലൂടെയായിരുന്നു റൊണാൾഡോയുടെ ഗോൾ. 27 കളികളിൽ 66 പോയിന്റായി യുവന്റസിന്‌. രണ്ടാമതുള്ള ലാസിയോക്ക്‌ 26ൽ 62ഉം.

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ബേൺലിയെ അഞ്ച്‌ ഗോളുകൾക്ക്‌ തകർത്തു. സ്‌പാനിഷ്‌ ലീഗിൽ റയൽ മാഡ്രിഡ്‌ ഇന്ന്‌ റയൽ മയ്യോർക്കയെ നേരിടും. രാത്രി 1.30ന്‌ ഫെയ്‌സ്‌ബുക്കിൽ കാണാം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top