26 May Thursday

ഏകദിന ക്രിക്കറ്റ്‌ പരമ്പര : ഇന്ത്യക്ക്‌ സമ്പൂർണ തോൽവി

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022


കേപ്‌ടൗൺ
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ ഇന്ത്യക്ക്‌ സമ്പൂർണ തോൽവി. മൂന്നാം ഏകദിനത്തിൽ വിജയത്തിന്‌ അടുത്തെത്തി നാല്‌ റണ്ണിന്‌ തോറ്റു.

സ്‌കോർ: ദ. ആഫ്രിക്ക 287(49.5), ഇന്ത്യ 283(49.2)

മൂന്ന്‌ ഓവറിൽ മൂന്ന്‌ വിക്കറ്റ്‌ കയ്യിലിരിക്കെ ജയിക്കാൻ പത്ത്‌ റൺ മതിയായിരുന്നു.  ദീപക്‌ ചഹാർ(34 പന്തിൽ 54) പുറത്തായതോടെ തീർന്നു. അവസാന ഓവറിൽ ജയിക്കാൻ വേണ്ട ആറ്‌ റൺ നേടാനാവാതെ ഇന്ത്യ ബാറ്റ്‌ താഴ്‌ത്തി.  ധവാനും (61) കോഹ്‌ലിയും (65) തിളങ്ങി. ഓപ്പണർ ക്വിന്റൺ ഡി കോക്ക്‌ സെഞ്ചുറി നേടി (130 പന്തിൽ 124).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top