28 February Sunday

ആൻഡേഴ്‌സൺ ലങ്കയെ വിറപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 24, 2021


ഗാലെ
ജയിംസ്‌ ആൻഡേഴ്‌സന്റെ പന്തുകൾക്ക്‌ മൂർച്ച കുറയുന്നില്ല.  ശ്രീലങ്കയ്‌ക്കെതിരായ രണ്ടാംക്രിക്കറ്റ്‌ ടെസ്‌റ്റിൽ ആറ്‌ വിക്കറ്റാണ്‌ ഈ മുപ്പത്തെട്ടുകാരൻ വീഴ്‌ത്തിയത്‌. 157–-ാംടെസ്‌റ്റ്‌ കളിക്കുന്ന ആൻഡേഴ്‌സൺ തുടർച്ചയായ രണ്ടാംതവണയാണ്‌ വിദേശമണ്ണിൽ അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തുന്നത്‌. ആകെ 30 തവണ അഞ്ച്‌ വിക്കറ്റ്‌ നേട്ടംകുറിച്ചു.

രണ്ടാംദിനം ശ്രീലങ്ക ഒന്നാം ഇന്നിങ്‌സിൽ 381 റണ്ണിനാണ്‌ പുറത്തായത്‌. സെഞ്ചുറി നേടിയ ഏഞ്ചലോ മാത്യൂസിനെ (110) ആൻഡേഴ്‌സൺ രണ്ടാംദിനം തുടക്കത്തിലേ പുറത്താക്കി. നിരോഷൻ ഡിക്‌വെല്ല (92), ദിൽറുവൻ പെരേര (67) എന്നിവരാണ്‌ ലങ്കയെ ഭേദപ്പെട്ട നിലയിലേക്ക്‌ നയിച്ചത്‌. ഇംഗ്ലണ്ടിന്‌ ഒന്നാംഇന്നിങ്‌സിൽ 98 റണ്ണെടുക്കുന്നതിനിടെ രണ്ട്‌ വിക്കറ്റ്‌ നഷ്ടമായി. 61 റണ്ണുമായി ക്യാപ്‌റ്റൻ ജോ റൂട്ട്‌ കളത്തിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top