29 February Saturday

ഓസ്‌ട്രേലിയൻ ഓപ്പൺ : നദാലിന്‌ കുതിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

റിട്ടേൺ പായിക്കുന്നതിനിെട പന്ത്‌ മുഖത്തിടിച്ച പെൺകുട്ടിയെ റാഫേൽ നദാൽ ആശ്വസിപ്പിക്കുന്നു

മെൽബൺ
ലോക ഒന്നാം റാങ്കുകാരൻ റാഫേൽ നദാൽ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ മൂന്നാം റൗണ്ടിൽ കടന്നു. അർജന്റീനയുടെ ഫെഡെറികോ ഡെൽബോണിസിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ കീഴടക്കി (6–-3, 7–-6, 6–-1). ഡാനിൽ മെദ്‌വെദെവ്‌, അലെക്‌സാണ്ടർ സ്വരേവ്‌, ഡൊമിനിക്‌ തീം, സ്‌റ്റാൻ വാവ്‌റിങ്ക എന്നിവരും മൂന്നാം റൗണ്ടിലെത്തി.
വനിതകളിൽ ഗാർബീൻ മുഗുരുസ, കരോളിന പ്ലിസ്‌കോവ, സിമോണ ഹാലെപ്‌, ആഞ്ചലിക്‌ കെർബർ എന്നിവരും മൂന്നാം റൗണ്ടിലെത്തി.

ഇരുപതാം ഗ്രാൻഡ്‌ സ്ലാം കിരീടം ലക്ഷ്യമിടുന്ന നദാൽ രണ്ടാം റൗണ്ടിൽ തകർപ്പൻ കളി പുറത്തെടുത്തു. മൂന്നാം റൗണ്ടിൽ സ്‌പെയ്‌നിന്റെ തന്നെ പാബ്ലോ കറെനോ ബൗസ്‌റ്റയാണ്‌ നദാലിന്റെ എതിരാളി.

മെദ്‌വദെവ്‌ സ്‌പാനിഷുകാരൻ പെഡ്രോ മാർട്ടിനെസിനെ തോൽപ്പിച്ചു (7–-5, 6–-1, 6–-3). വനിതകളിൽ രണ്ടാം സീഡ്‌ പ്ലിസ്‌കോവ ജർമനിയുടെ ലോറ സീമുണ്ടിനെ കീഴടക്കി (6–-3, 6–-3).


പ്രധാന വാർത്തകൾ
 Top