18 November Monday

ഗാംഗുലി ഇന്ന്‌ ചുമതലയേൽക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019


മുംബൈ
ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിന്റെ 39–-ാമത്‌ പ്രസിഡന്റായി മുൻ ക്യാപ്‌റ്റൻ സൗരവ്‌ ഗാംഗുലി ഇന്ന്‌ ചുമതലയേൽക്കും. സുപ്രീംകോടതി നിയോഗിച്ച വിനോദ്‌ റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി 33 മാസമാണ്‌ ക്രിക്കറ്റ്‌ ബോർഡിന്റെ തലപ്പത്തുണ്ടായിരുന്നത്‌.

ഗാംഗുലി ഒമ്പത്‌ മാസം പ്രസിഡന്റായി തുടരും. ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ മകൻ ജയ്‌ഷായാണ്‌ സെക്രട്ടറി. കേരളത്തിൽനിന്നുള്ള ജയേഷ്‌ ജോർജ്‌ ജോയിന്റ്‌ സെക്രട്ടറിയാണ്‌.
 


പ്രധാന വാർത്തകൾ
 Top