20 September Friday

എന്നെ മികച്ച കളിക്കാരനാക്കിയത്‌ മെസി: റൊണാൾഡോ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും


ലിസ്‌ബൺ
ലയണൽ മെസിയാണ്‌ തന്നെ മികച്ച കളിക്കാരനാക്കിയതെന്ന്‌ പോർച്ചുഗീസ്‌ ഫുട്‌ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്വകാര്യ ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ്‌ മെസിയാണ്‌ തന്നെ പൂർണനാക്കിയതെന്ന്‌ റൊണാൾഡോ പറഞ്ഞത്‌.

‘മെസി കിരീടങ്ങൾ നേടുമ്പോൾ എനിക്ക്‌ അസ്വസ്ഥതയുണ്ടാകും. കൂടുതൽ മെച്ചപ്പെടാൻ ഞാൻ പ്രയത്‌നിക്കും. മെസിക്കും അങ്ങനെതന്നെയാണ്‌. എന്നെ മികച്ച താരമാക്കിയതിനു പിന്നിൽ മെസിയാണെന്നതിൽ സംശയമില്ല’–- റൊണാൾഡോ പറഞ്ഞു. സ്‌പാനിഷ്‌ ലീഗിൽനിന്ന്‌ വിടവാങ്ങുമ്പോൾ മെസി നിരാശ പ്രകടിപ്പിച്ചത്‌ ഇതിന്‌ ഉദാഹരണമാണെന്നും യുവന്റസ്‌ മുന്നേറ്റക്കാരൻ പറഞ്ഞു.

മെസിക്കും ഇതേ അനുഭവം തന്നെയായിരിക്കും. മെസിയെ ഞാനും അത്തരത്തിൽ സഹായിച്ചിട്ടുണ്ടാകാം.


പ്രധാന വാർത്തകൾ
 Top