ന്യൂഡൽഹി
ലോകസമാധാനത്തിനായി ഒരുമിക്കാമെന്ന സന്ദേശവുമായി ഇന്ന് രാജ്യാന്തര ഒളിമ്പിക് ദിനം. എല്ലാ വർഷവും ജൂൺ ഇരുപത്തിമൂന്നിനാണ് ഒളിമ്പിക് ദിനം ആഘോഷിക്കുന്നത്. 1948ലായിരുന്നു തുടക്കം. കായികവിനോദങ്ങളിലൂടെ ജനങ്ങളെ ഒന്നിപ്പിച്ച് സമാധാനത്തിനായി പോരാടാമെന്നതാണ് ഒളിമ്പിക് ദിനത്തിന്റെ ആശയം.
കേരളത്തിലും വിവിധ പരിപാടികൾ നടക്കും. എല്ലാ ജില്ലകളിലും ‘ഒളിമ്പിക് റൺ’ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് കായിക താരങ്ങൾ , പരിശീലകർ, അർജുന അവാർഡ് ജേതാക്കൾ, മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ എന്നിവർ അണിനിരക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..