07 April Tuesday

ധോണി വിരമിച്ചേക്കും: ഗാവസ്‌കർ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020


മുംബൈ
മഹേന്ദ്രസിങ്‌ ധോണി നിശബ്ദനായി വിരമിച്ചേക്കുമെന്ന്‌ സുനിൽ ഗാവസ്‌കർ. ധോണിയുടെ ഭാവിയെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റൻ. ‘ട്വന്റി–-20 ലോകകപ്പിൽ ധോണിയെ ഇന്ത്യൻ കുപ്പായത്തിൽ കാണാൻ അതിയായ ആഗ്രഹമുണ്ട്‌. എന്നാൽ, നിലവിൽ അതിന്‌ സാധ്യത കുറവാണ്‌. ടീം ഒരുപാട്‌ മുന്നേറി. നിശബ്ദനായി ധോണി വിരമിച്ചേക്കാം’–-ഗാവസ്‌കർ പറഞ്ഞു. കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനുശേഷം ധോണി ക്രിക്കറ്റ്‌ കളിച്ചിട്ടില്ല. ഐപിഎലിലാകും ഈ മുപ്പത്തെട്ടുകാരന്റെ തിരിച്ചുവരവ്‌. എന്നാൽ, കോവിഡ്‌–-19 കാരണം ഐപിഎൽ അനിശ്ചിതത്വത്തിലാണ്‌. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്‌റ്റനാണ്‌ ധോണി.


പ്രധാന വാർത്തകൾ
 Top