07 April Tuesday

മൗറെൻ ഫെല്ലെയ്‌നിക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020


ജിനാൻ (ചൈന)
ബൽജിയം മുൻ മധ്യനിരക്കാരൻ മൗറെൻ ഫെല്ലെയ്‌നിക്ക്‌ കോവിഡ്‌–-19. ചൈനീസ്‌ സൂപ്പർ ലീഗ്‌ ഫുട്‌ബോളിൽ രോഗം സ്ഥിരീകരിക്കുന്ന ആദ്യ കളിക്കാരൻ കൂടിയാണ്‌ ഫെല്ലെയ്‌നി. ചൈനീസ്‌ ക്ലബ്‌ ഷാൻഡോങ്‌ ലുനെങ്ങിന്റെ താരമാണ്‌ മുപ്പത്തിരണ്ടുകാരൻ. ഫെല്ലെയ്‌നി തന്നെയാണ്‌ രോഗവിവരം പുറത്തുവിട്ടത്‌.

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ടീമുകളായ എവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ടീമുകൾക്കായും കളിച്ചിട്ടുണ്ട്‌. കഴിഞ്ഞവർഷം രാജ്യാന്തര ഫുട്‌ബോളിൽനിന്ന്‌ വിരമിച്ചു. ബൽജിയത്തിനായി 87 കളികളിലായി 18 ഗോളുകൾ നേടി. വിരമിക്കലിനു പിന്നാലെ യാണ്‌ ചൈനയിലെത്തിയത്‌.


പ്രധാന വാർത്തകൾ
 Top