27 February Thursday

സെറീന, ഫെഡറർ, യൊകോവിച്ച്‌ മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020


മെൽബൺ
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ വമ്പൻമാർക്കെല്ലാം മുന്നേറ്റം. പുരുഷ സിംഗിൾസിൽ രണ്ടാം റാങ്കുകാരൻ നൊവാക്‌ യൊകോവിച്ച്‌, മൂന്നാം റാങ്കുകാരൻ റോജർ ഫെഡറർ എന്നിവർ മൂന്നാം റൗണ്ടിലെത്തി. സ്‌റ്റെഫാനോസ്‌ സിറ്റ്‌സിപാസും മുന്നേറി.

വനിതകളിൽ സെറീന വില്യംസ്‌ അനായാസം കടന്നു. പെട്ര ക്വിറ്റോവയും മുന്നേറി. നവോമി ഒസാക്ക, കോകോ കോറി ഗൗഫ്‌ എന്നിവരും മൂന്നാം റൗണ്ടിലെത്തി.
ഫെഡറർ സെർബിയയുടെ ഫിലിപ്‌ ക്രാജിനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തോൽപ്പിച്ചു (6–-1, 6–-4, 6–-1). നിലവിലെ ചാമ്പ്യനായ യൊകോവിച്ച്‌ ജപ്പാന്റെ ടാറ്റ്‌സുമ ഇറ്റോയെ കീഴടക്കി (6–-1, 6–-4, 6–-2). സിറ്റ്‌സിപാസിന്റെ എതിരാളി ഫിലിപ്‌ കോൽഷ്രീബെർ  പരിക്കുകാരണം പിന്മാറി.

വനിതകളിൽ സെറീന ഓസ്‌ട്രേലിയയുടെ ടമാറ സിദാൻസെക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ കീഴടക്കി. ക്വിയാങ്‌ വാങ്‌ ആണ്‌ മൂന്നാം റൗണ്ടിലെ എതിരാളി. കോകോ ഗൗഫും ഒസാക്കയും തമ്മിലാണ്‌ മറ്റൊരു മൂന്നാം റൗണ്ട്‌ മത്സരം.


പ്രധാന വാർത്തകൾ
 Top