20 October Tuesday

റൊണാൾഡോ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020


ടൂറിൻ
അനായാസ ജയത്തോടെ യുവന്റസ്‌ ഇറ്റാലിയൻ ലീഗ്‌ ഫുട്‌ബോൾ സീസണ്‌ തുടക്കമിട്ടു. സമ്പ്‌ദോറിയയെ മൂന്ന്‌ ഗോളുകൾക്ക്‌ വീഴ്‌ത്തി.  സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ദെയാൻ കുലുസേവ്‌സ്‌കി, ലിയണാർഡോ ബൊനൂഷി എന്നിവർ ചാമ്പ്യൻമാർക്കായി ലക്ഷ്യം കണ്ടു. പരിശീലകനായുള്ള അരങ്ങേറ്റം ആന്ദ്രേ പിർലോയും ആഘോഷമാക്കി.

യുവന്റസിന്റെ തട്ടകമായ അലിയാൻസ്‌ അരീനയിൽ 1000 കാണികൾക്ക്‌ പ്രവേശനം നൽകിയിരുന്നു. കളിയുടെ തുടക്കത്തിലേ യുവന്റസ്‌ മേധാവിത്തം പുലർത്തി. റൊണാൾഡോ ഒരുക്കിയ അവസരത്തിൽ ഇരുപതുകാരൻ കുലുസേവ്‌സ്‌കി വലകുലുക്കി. അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ച്‌ സ്വീഡിഷുകാരൻ വരവറിയിച്ചു. രണ്ടാം പകുതിയിലും തുടർന്നു പിർലോയുടെ സംഘം. ആദ്യം ബൊനൂഷി. ഇതിനിടെ, റൊണാൾഡോയുടെ ഷോട്ട്‌ ബാറിൽ തട്ടിമടങ്ങി. എന്നാൽ, കളിയവസാനം ആരോൺ റാംസി ഒരുക്കിയ പന്തിൽ പോർച്ചുഗീസുകാരൻ സമ്പ്‌ദോറിയയുടെ പതനം പൂർത്തിയാക്കി. മൗറീസിയോ സാറിക്ക്‌ പകരക്കാരനായാണ്‌ പിർലോ യുവന്റസിന്റെ പരിശീലകനായത്‌. മുമ്പ്‌ ഒരു ടീമിന്റെയും ചുമതല വഹിക്കാതെയാണ്‌ ഇറ്റാലിയൻ മുൻ മധ്യനിരക്കാരൻ സ്ഥാനം ഏറ്റെടുത്തത്‌. മറ്റൊരു കളിയിൽ നാപോളി പാർമയെ കീഴടക്കി (2–-0).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top