25 August Sunday

സബ‌്ജൂനിയർ ഫുട‌്ബോൾ: കോഴിക്കോടിന‌് കിരീടം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

കൊച്ചി > സംസ്ഥാന സബ‌്ജൂനിയർ ഫുട‌്ബോളിൽ കോഴിക്കോടിന‌് കിരീടം. മഴയിൽ കുതിർന്ന ഫൈനലിൽ ഷൂട്ടൗട്ടിൽ തിരുവനന്തപുരത്തെയാണ‌് തോൽപ്പിച്ചത‌്. നിശ‌്ചിത സമയത്ത‌് ഇരു ടീമുകളും ഓരോ ഗോൾ നേടി. ഷൂട്ടൗട്ടിൽ 5–-4നാണ‌് വിജയം.

തിരുവനന്തപുരമാണ‌് ആദ്യം ഗോളടിച്ചത‌്. എബിൻദാസാണ‌് സ‌്കോറർ. രണ്ടാം പകുതിയിൽ റാഹഫ‌് അൽ അബീസ‌് സമനില നേടി. ഷൂട്ടൗട്ടിൽ കോഴിക്കോടിനായി അബീസ‌്, പി എം രേഹൻ രാജീവ‌്, പി ദേവാംഗ‌്, പി പി അൻസാഫ‌്, കെ സന്ദീപ‌് എന്നിവർ ഗോളടിച്ചു. തിരുവനന്തപുരത്തിനായി ടി ജോബിൻ, ഡി ദഷ്കിത‌്, ജെ ജിറീഷ‌്, വിനു എന്നിവർ ലക്ഷ്യം കണ്ടു. എറണാകുളത്തെ മൂന്ന‌് ഗോളിന‌് തോൽപ്പിച്ച‌് കാസർകോട‌് മൂന്നാമതായി.


പ്രധാന വാർത്തകൾ
 Top