29 July Thursday

കോപ അമേരിക്ക : കൊളംബിയ 
കടന്ന്‌ പെറു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021


റിയോ ഡി ജനീറോ
കോപ അമേരിക്ക ഫുട്‌ബോളിൽ കൊളംബിയയെ കീഴടക്കി പെറു. 2–-1നാണ്‌ ജയം. ആദ്യ കളിയിൽ ബ്രസീലിനോട്‌ തോറ്റ പെറു ജയത്തോടെ ക്വാർട്ടർ സാധ്യത നിലനിർത്തി. കൊളംബിയൻ പ്രതിരോധക്കാരൻ യെറി മിനയുടെ പിഴവുഗോളാണ്‌ പെറുവിന്‌ ആഘോഷം ഒരുക്കിയത്‌. സെർജിയോ പെനയിലൂടെ മുന്നിലെത്തിയ പെറുവിനെ പെനൽറ്റിയിലൂടെ മിഗ്വേൽ ബൊറ ഒപ്പംപിടിച്ചു. പിന്നാലെയാണ്‌ മിനയുടെ പിഴവ്‌ വന്നത്‌.

വെനസ്വേല–-ഇക്വഡോർ പോരാട്ടം 2–-2ന്‌ പിരിഞ്ഞു. രണ്ടുവട്ടം മുന്നിലെത്തിയശേഷമാണ്‌ ഇക്വഡോറിനെ വെനസ്വേല തളച്ചത്‌. അയ്‌ർടൺ പ്രെകിയാഡോ, ഗൊൺസാലോ പ്ലാറ്റ എന്നിവർ ഗോളടിച്ചു. വെനസ്വേലയ്‌ക്കായി എഡ്‌സൺ കാസ്റ്റിലോ, റൊണാൾഡ്‌ ഹെർണാണ്ടസ്‌ എന്നിവർ മറുപടി നൽകി. പരിക്കുസമയത്താണ്‌ റൊണാൾഡ്‌ വെനസ്വേലയുടെ സമനിലഗോൾ നേടിയത്‌.

ഗ്രൂപ്പ്‌ ബിയിൽ ആറ്‌ പോയിന്റുമായി ബ്രസീലാണ്‌ ഒന്നാമത്‌. കൊളംബിയ (4), പെറു (3) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്‌. വെനസ്വേല (2) നാലാമതും ഇക്വഡോർ (1) അഞ്ചാമതുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top