28 March Tuesday

ജൂനിയർ അത്‌ലറ്റിക്‌ മീറ്റ്‌ : നാല്‌ റെക്കോഡ്‌, 
പാലക്കാട്‌ മുന്നോട്ട്‌

ജിജോ ജോർജ്Updated: Friday Oct 21, 2022

അണ്ടർ 18 പെൺകുട്ടികളുടെ ഷോട്ട്‌പുട്ടിൽ വി എസ്‌ അനുപ്രിയ 
റെക്കോഡിലേക്ക് /ഫോട്ടോ: സുമേഷ് കോടിയത്ത്



തേഞ്ഞിപ്പലം
കൗമാരതാരങ്ങൾ മാറ്റുരക്കുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌ മീറ്റിന്റെ രണ്ടാംദിനം നാല്‌ റെക്കോഡ്‌. അണ്ടർ 18 പെൺകുട്ടികളുടെ ഷോട്ട്‌പുട്ടിൽ കാസർകോട്‌ ചെറുവത്തൂർ കെസി ത്രോസ്‌ അക്കാദമിയുടെ വി എസ്‌ അനുപ്രിയ (15.49 മീറ്റർ), അണ്ടർ 14 പെൺകുട്ടികളുടെ ഷോട്ട്‌പുട്ടിൽ കെസി ത്രോസ്‌ അക്കാദമിയുടെതന്നെ പാർവണ ജിതേഷ്‌ (11.65 മീറ്റർ),  ഹൈജമ്പിൽ കോഴിക്കോട്‌ പൂല്ലൂരാംപാറ മലബാർ സ്‌പോർട്‌സ്‌ അക്കാദമിയിലെ സി പി അശ്‌മിക (1.47 മീറ്റർ), അണ്ടർ 16 ഹെക്‌സാത്‌ലണിൽ തിരുവനന്തപുരത്തിന്റെ അഭിഷേക്‌ വിജയൻ (3121 പോയിന്റ്‌) എന്നിവരാണ്‌ റെക്കോഡിട്ടത്‌.

പാലക്കാട്‌ 305.33 പോയിന്റുമായി ആധിപത്യം തുടർന്നു. 231.5 പോയിന്റുമായി എറണാകുളം രണ്ടാമതും 228 പോയിന്റുമായി കോഴിക്കോട്‌ തൊട്ടുപിന്നിലുമുണ്ട്‌. ആതിഥേയരായ മലപ്പുറം 178.5 പോയിന്റുമായി നാലാമതാണ്‌. ഇന്ന്‌ 33 ഫൈനൽ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top