തിരുവനന്തപുരം
ക്യാപ്റ്റൻ മായങ്ക് അഗർവാളിന്റെ ഇരട്ടസെഞ്ചുറി മികവിൽ കർണാടക കരുത്തുറ്റ നിലയിൽ. രഞ്‌ജി ട്രോഫി ക്രിക്കറ്റ് മൂന്നാംദിനം കേരളത്തിനെതിരെ കർണാടക ഒന്നാം ഇന്നിങ്‌സിൽ ആറിന് 410 റണ്ണെന്ന നിലയിലാണ്. 68 റൺ ലീഡായി അവർക്ക്. മായങ്ക് 208 റണ്ണെടുത്ത് പുറത്തായി. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 342നാണ് അവസാനിച്ചത്.
മൂന്നാംദിനം മായങ്കിനുമുന്നിൽ കേരളത്തിന്റെ ബൗളർമാർ വിയർത്തു. അഞ്ച് സിക്‌സറും 17 ഫോറുമായിരുന്നു ആ ഇന്നിങ്‌സിൽ. 54 റണ്ണെടുത്ത നികിൻ ജോസ് മായങ്കിന് പിന്തുണ നൽകി. ശ്രേയസ് ഗോപാൽ 48 റണ്ണെടുത്തു. 47 റണ്ണുമായി ബി ആർ ശരത് ക്രീസിലുണ്ട്. കേരളത്തിനായി വൈശാഖ് ചന്ദ്രനും ജലജ് സക്‌സേനയും രണ്ടുവീതം വിക്കറ്റെടുത്തു.
മറ്റൊരു മത്സരത്തിൽ മുംബൈക്കെതിരെ ഡൽഹി ജയപ്രതീക്ഷയിലാണ്. മൂന്നാംദിനം രണ്ടാം ഇന്നിങ്‌സിൽ മുംബൈ 9–-168 റണ്ണെന്ന നിലയിലാണ്. ഒരു വിക്കറ്റ് ശേഷിക്കെ 92 റൺ മാത്രം ലീഡ്. സർഫ്രാസ് ഖാൻ നേരിട്ട ആദ്യ പന്തിൽ പുറത്തായി. പൃഥ്വി ഷാ 16 റണ്ണുമായി മടങ്ങി. ക്യാപ്‌റ്റൻ അജിൻക്യ രഹാനെ 51 റണ്ണെടുത്തു.ഡൽഹിയുടെ ഒന്നാം ഇന്നിങ്‌സ് 369നാണ് അവസാനിച്ചത്. മുംബൈ ആദ്യ ഇന്നിങ്‌സിൽ 293ന് പുറത്തായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..