30 October Friday

സ്‌റ്റെർലിങ്‌ ഗോളിൽ സിറ്റി

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ മാഞ്ചസ്റ്റർ ടീമുകൾക്ക്‌ ജയം.  മാഞ്ചസ്റ്റർ സിറ്റി അഴ്‌സണലിനെ കീഴടക്കി (1–-0). റഹീം സ്‌റ്റെർലിങ്ങാണ്‌ വിജയഗോൾ കുറിച്ചത്‌. മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ന്യൂകാസിൽ യുണൈറ്റഡിനെ 4‌–-1ന്‌ തകർത്തു.

ടോട്ടനം ഹോട്‌സ്‌പർ വെസ്റ്റ്‌ഹാം യുണൈറ്റഡിനോട്‌ സമനില വഴങ്ങി (3‐3). കളിയവസാനം മാനുവൽ ലാൻസിനിയാണ്‌ വെസ്റ്റ്‌ഹാമിന്റെ സമനില നേടിയത്‌. ടോട്ടനത്തിനായി ഹാരി കെയ്‌ൻ ഇരട്ടഗോളടിച്ചു. ഗാരത്‌ ബെയ്‌ൽ അരങ്ങേറി. രണ്ടാംപകുതിയിലാണ്‌ റയൽ മാഡ്രിഡിൽ നിന്ന്‌ ഈ സീസണിലെത്തിയ ബെയ്‌ൽ ടോട്ടനത്തിനായി ഇറങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top