13 November Wednesday

ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യചിഹ്നം ‘കേശു'

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019


കൊച്ചി
ഐഎസ്‌എൽ പുതിയ പതിപ്പിൽ ‘കേശു’ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗ്യചിഹ്‌നം. കുട്ടിക്കൊമ്പന്റെ രൂപത്തിലാണ്‌ കേശു.   നാനൂറിലധികം എന്‍ട്രികളില്‍ നിന്നാണ് ഭാഗ്യചിഹ്നത്തെ തെരഞ്ഞെടുത്തത്. തൃശൂർ സ്വദേശിയായ മൃദുൽ‌ മോഹന്റേതാണ്‌ രൂപകൽപ്പന. കോമിക്‌ സ്ട്രിപ്പും ഇതോടൊപ്പം അവതരിപ്പിച്ചു.

കേശു ഒരു ചിഹ്നത്തേക്കാൾ ഉപരിയായാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാണുന്നതെന്ന്‌ ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ വിരേൻ ഡി സിൽവ പറയുന്നു. ക്ലബ്‌ ഉടമ നിഖിൽ ഭരദ്വാജും ചടങ്ങിൽ പങ്കെടുത്തു.

ഉദ്‌ഘാടനച്ചടങ്ങിന്‌ താരനിര
കൊച്ചി
ഐഎസ്‌എൽ ആറാം പതിപ്പ്‌ ഉദ്‌ഘാടനച്ചടങ്ങുകൾക്ക്‌ കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലേക്ക്‌ വൻ താരനിര എത്തും. ബിസിസിഐയുടെ നിയുക്ത അധ്യക്ഷൻ സൗരവ്‌ ഗാംഗുലി ചടങ്ങിനെത്തും. ബോളിവുഡ്‌ താരങ്ങളായ ടൈഗർഷ്‌റോഫ്‌, ദിഷാ പാഠാണി എന്നിവർക്കൊപ്പം ഇന്ത്യന്‍ ഡാന്‍സ് ഗ്രൂപ്പ് കിങ്‌സ് യുണൈറ്റഡും ചടങ്ങിന്‌ കൊഴുപ്പേകും. നടൽ ദുൽഖർ സൽമാനാണ്‌ അവതാരകൻ. ഞായറാഴ്‌ച വൈകിട്ട്‌ നാലുമുതലാണ്‌ ആളുകൾക്ക്‌ സ്‌റ്റേഡിയത്തിലേക്ക്‌ പ്രവേശം. സ്‌റ്റാർ സ്‌പോർട്‌സിൽ ചടങ്ങുകൾ കാണാം.

2020 ഫെബ്രുവരി 23 വരെയാണ്‌ മത്സരങ്ങൾ. സെമി, ഫൈനൽ ഒഴികെ ആകെ 90 മത്സരങ്ങൾ. രാത്രി ഏഴരയ്‌ക്കാണ്‌ എല്ലാ മത്സരങ്ങളും. സെമി, ഫൈനല്‍ മത്സരങ്ങളുടെ തീയതിയും വേദിയുമായില്ല. 


പ്രധാന വാർത്തകൾ
 Top