22 October Thursday
രാത്രി 7.30 സ്‌റ്റാർ സ്‌പോർട്‌സ്‌

ഐപിഎൽ മേളം ; ഇന്ന്‌ ചെന്നൈ സൂപ്പർ കിങ്‌സ്‌ x മുംബൈ ഇന്ത്യൻസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

ദുബായ്‌
ഐപിഎൽ ക്രിക്കറ്റിന്റെ 13–-ാം പതിപ്പിന്‌ ഇന്ന്‌ ദുബായിൽ തുടക്കം. കോവിഡിനുശേഷമുള്ള പ്രധാന ക്രിക്കറ്റ്‌ ടൂർണമെന്റാണിത്‌. ലോകകപ്പും മറ്റ്‌ വമ്പൻ പോരാട്ടങ്ങളും മാറ്റിവച്ച ഈ വർഷം ഐപിഎലിലൂടെ ആവേശം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് കായിക ലോകം. കാണികളില്ലാത്ത കളികളാണ്‌ യുഎഇയിലെ മൂന്ന്‌ സ്‌റ്റേഡിയങ്ങളിൽ നടക്കുക. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകും മത്സരങ്ങൾ നടത്തുക. ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും വമ്പൻമാരായ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ്‌ ഇന്നത്തെ പോരാട്ടം. ഇന്ത്യൻ സമയം രാത്രി 7.30ന്‌ കളി തുടങ്ങും.

രാജ്യാന്തര ക്രിക്കറ്റിൽനിന്ന്‌ വിരമിച്ചശേഷം മഹേന്ദ്ര സിങ്‌ ധോണി ആദ്യമായി കളത്തിലിറങ്ങുന്നു. കഴിഞ്ഞ വർഷത്തെ ലോകകപ്പ്‌ സെമിക്കുശേഷമുള്ള ധോണിയുടെ ആദ്യ കളിയാണ്‌. ചെന്നൈ സൂപ്പർ കിങ്‌സിനെ മൂന്നുതവണ കിരീടത്തിലേക്ക്‌ നയിച്ച ക്യാപ്‌റ്റനാണ്‌ ഈ റാഞ്ചിക്കാരൻ. ഇക്കുറിയും ധോണിതന്നെയാണ്‌ ചെന്നൈയുടെ ശക്തി.

മറുവശത്ത്‌ നാലുതവണ ചാമ്പ്യൻമാരായതിന്റെ ചരിത്രമുണ്ട്‌ മുംബൈ ഇന്ത്യൻസിന്‌. ഇന്ത്യൻ ഏകദിന ടീമിന്റെ വൈസ്‌ ക്യാപ്‌റ്റനായ രോഹിത്‌ ശർമയാണ്‌ മുംബൈയുടെ നായകൻ. കഴിഞ്ഞ വർഷം ഫൈനലിൽ ചെന്നൈയെ കീഴടക്കിയായിരുന്നു മുംബൈയുടെ കിരീടധാരണം. ഒരു റണ്ണിനായിരുന്നു മുംബൈയുടെ ആവേശകരമായ ജയം.

ചെന്നൈ നിരയിൽ സുരേഷ്‌ റെയ്‌നയും ഹർഭജൻ സിങ്ങും ഇല്ല.  ധോണിക്കൊപ്പം ഷെയ്‌ൻ വാട്‌സൺ, രവീന്ദ്ര ജഡേജ, ഇമ്രാൻ താഹിർ അമ്പാട്ടി റായുഡു, ദീപക്‌ ചഹാർ, ഡ്വെയ്‌ൻ ബ്രാവോ എന്നിവരാണ്‌ ചെന്നൈയുടെ പ്രധാന താരങ്ങൾ.
മറുവശത്ത്‌ രോഹിതിനൊപ്പം ഹാർദിക്‌ പാണ്ഡ്യ, ജസ്‌പ്രീത്‌ ബുമ്ര തുടങ്ങിയ ലോകോത്തര കളിക്കാരുണ്ട്‌. ക്വിന്റൺ ഡി കോക്ക്‌, കീറൺ പൊള്ളാർഡ്‌ എന്നിവരും മുംബൈക്ക്‌ കരുത്ത്‌ നൽകുന്നു.

 


 

മുംബൈ ഇന്ത്യൻസ്‌

ക്യാപ്‌റ്റൻ: രോഹിത്‌ ശർമ
കോച്ച്‌: മഹേള ജയവർധനെ
മികച്ച പ്രകടനം: ചാമ്പ്യൻമാർ 2013, 2015, 2017, 2019


രോഹിത്‌ ശർമ, ഷെഷൊനെ റൂതർഫോർഡ്‌, ക്രിസ്‌ ലിൻ, ക്വിന്റൺ ഡി കോക്ക്‌, ഹാർദിക്‌ പാണ്ഡ്യ, കീറൊൺ പൊള്ളാർഡ്‌, കൃുണാൾ പാണ്ഡ്യ, ആദിത്യ താരെ, സൗരഭ്‌ തിവാരി, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്‌, അൻമോൾപ്രീത്‌ സിങ്‌, നതാൻ കുൾട്ടർ നൈൽ, ജയിംസ്‌ പാറ്റിൻസൺ, അനുകൂൽ റോയ്‌, ധവാൽ കുൽക്കർണി, ജസ്‌പ്രീത്‌ ബുമ്ര, രാഹുൽ ചഹാർ, ട്രെന്റ്‌ ബോൾട്ട്‌, മൊഹ്‌സിൻ ഖാൻ, പ്രിൻസ്‌ ബൽവന്ദ്‌ റായ്‌ സിങ്‌, ദിഗ്‌വിജയ്‌ ദേശ്‌മുഖ്‌, ജയന്ത്‌ യാദവ്‌.
 

ചെന്നൈ സൂപ്പർ കിങ്‌സ്‌

ക്യാപ്‌റ്റൻ: മഹേന്ദ്രസിങ്‌ ധോണി
കോച്ച്‌: സ്റ്റീവൻ ഫ്ലെമിങ്‌
മികച്ച പ്രകടനം: ചാമ്പ്യൻമാർ 2010, 2011, 2018


മഹേന്ദ്രസിങ്‌ ധോണി, ഷെയ്‌ൻ വാട്‌സൺ, ഫാഫ്‌ ഡു പ്ലെസിസ്‌, അംബാട്ടി റായ്‌ഡു, ഋതുരാജ്‌ ഗെയ്‌ക്‌വാദ്‌, മുരളി വിജയ്‌, കേദാർ ജാദവ്‌, രവീന്ദ്ര ജഡേജ, മിച്ചെൽ സാന്റ്‌നെർ, ഡ്വെയ്‌ൻ ബ്രാവോ, സാം കറൻ, ജോഷ്‌ ഹാസെൽവുഡ്‌, ഇമ്രാൻ താഹിർ, ലുങ്കി എൻഗിഡി, ദീപക്‌ ചഹാർ, ശർദുൾ താക്കൂർ, പിയൂഷ്‌ ചൗള, നാരായൺ ജഗദീദൻ, കരൺ ശർമ, മോനു കുമാർ, ആർ സായ്‌ കിഷോർ, കെ എം ആസിഫ്‌.
 

രാജസ്ഥാൻ റോയൽസ്‌

ക്യാപ്‌റ്റൻ: സ്‌റ്റീവ്‌ സ്‌മിത്ത്‌
കോച്ച്‌: ആൻഡ്രു മക്‌ഡൊണാൾഡ്‌
മികച്ച പ്രകടനം: ചാമ്പ്യൻമാർ 2008.


സ്‌മിത്ത്‌, ജോസ്‌ ബട്‌ലർ, റോബിൻ ഉത്തപ്പ, സഞ്ജു സാംസൺ, ബെൻ സ്‌റ്റോക്‌സ്‌, ആർച്ചെർ, യശ്വസി ജയ്‌സ്വാൾ, മനൻ വോറ, കാർതിക്‌ ത്യാഗി, ആകാശ്‌ സിങ്‌, ഒഷെയ്‌ൻ തോമസ്‌, ആൻഡ്രു ടൈ, മില്ലർ, ടോം കറൻ, അനിരുദ്ധ ജോഷി, ശ്രേയസ്‌ ഗോപാൽ, റിയാൻ പരാഗ്‌, വരുൺ ആരോൺ, ശശാങ്ക്‌ സിങ്‌, അഞ്ജു റാവത്‌, മഹിപാൽ ലോമ്രോർ, മായങ്ക്‌ മാർകണ്ഡെ.

സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌

ക്യാപ്‌റ്റൻ: ഡേവിഡ്‌ വാർണർ
കോച്ച്‌: ട്രെവർ ബയ്‌ലിസ്‌
മികച്ച പ്രകടനം: ചാമ്പ്യൻമാർ 2016


വാർണർ, റഷീദ്‌ ഖാൻ, സഞ്ജയ്‌ യാദവ്‌, വൃദ്ധിമാൻ സാഹ, ഖലീൽ അഹമ്മദ്‌, സന്ദീപ്‌ ശർമ, അബ്‌ദുൽ സമദ്‌, മിച്ചെൽ മാർഷ്‌, ശ്രീനിവാസ്‌ ഗോസ്വാമി, മുഹമ്മദ്‌ നബി, ഫാബിയാൻ അലൻ, അഭിഷേക്‌ ശർമ, ബേസിൽ തമ്പി, ബില്ലി സ്റ്റാൻലെയ്‌ക്‌, സന്ദീപ്‌ ഭവാനക, ഭുവനേശ്വർ, വിരാട്‌ സിങ്‌, ടി നടരാജൻ, കെയ്‌ൻ വില്യംസൺ, ഷഹ്‌ബാസ്‌ നദീം, ബെയർസ്‌റ്റോ, മനീഷ്‌ പാണ്ഡെ, വിജയ്‌ ശങ്കർ, സിദ്ധാർദ്‌ കൗൾ, പ്രിയം ഗാൾഗ്‌.  

കിങ്‌സ്‌ ഇലവൻ പഞ്ചാബ്‌

ക്യാപ്‌റ്റൻ: ലോകേഷ്‌ രാഹുൽ
കോച്ച്‌: അനിൽ കുംബ്ലെ
മികച്ച പ്രകടനം: പ്ലേ ഓഫ്‌ (2008)


രാഹുൽ, ഹർപ്രീത്‌ ബ്രാർ, ഇഷാൻ പൊറെൽ, മൻദീപ്‌ സിങ്‌, ക്രിസ്‌ ഗെയ്‌ൽ, ജിമ്മി നീഷം, തജീന്ദർ സിങ്‌, ക്രിസ്‌ ജോർദാൻ, കരുൺ നായർ, ദീപക്‌ ഹൂഡ, രവി ബിഷ്‌ണോയ്‌, അർഷ്‌ദീപ്‌ സിങ്‌, ഗ്ലെൻ മാക്‌സ്‌വെൽ, മുജീബ്‌ ഉർ റഹ്‌മാൻ, സർഫ്രാസ്‌ ഖാൻ, ഷെൽഡൺ കോട്രെൽ, മായങ്ക്‌ അഗർവാൾ, മുഹമ്മദ്‌ ഷമി, ദർഷൻ നാൽകണ്ഡെ, നിക്കോളസ്‌ പുരാൻ, എം അശ്വിൻ, ജഗദീഷ്‌ സുചിത്‌, കൃഷ്ണപ്പ ഗൗതം, ഹർഡസ്‌ വിയോൻ, സിമ്രാൻ സിങ്‌.

ഡൽഹി ക്യാപിറ്റൽസ്‌

ക്യാപ്‌റ്റൻ: ശ്രേയസ്‌ അയ്യർ
കോച്ച്‌: റിക്കി പോണ്ടിങ്‌
മികച്ച പ്രകടനം: പ്ലേ ഓഫ്‌ (2009, 2012, 2019)


ശ്രേയസ്‌ അയ്യർ, അജിൻക്യ രഹാനെ, അമിത്‌ മിശ്ര, അവേഷ്‌ ഘാൻ, അക്‌സർ പട്ടേൽ, ശിഖർ ധവാൻ, ഹർഷാൽ പട്ടേൽ, ഇശാന്ത്‌ ശർമ, കഗീസോ റബാദ, കീമോ പോൾ, പൃഥ്വി ഷാ‌, രവിചന്ദ്രൻ അശ്വിൻ, ഋഷഭ്‌ പന്ത്‌, സന്ദീപ്‌ ലാമിച്ചാനെ, അലക്‌സ്‌ കാരി, ഷിംറോൺ ഹെറ്റ്‌മെയർ, മോഹിത്‌ ശർമ, തുഷാർ ദേശ്‌പാണ്ഡെ, മാർകസ്‌ സ്‌റ്റോയിനിസ്‌, ലളിത്‌ യാദവ്‌, ആൻറിച്ച്‌ നൊർത്യെ, ഡാനിയേൽ സാംസ്‌.

കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌

ക്യാപ്‌റ്റൻ: ദിനേശ്‌ കാർത്തിക്‌
കോച്ച്‌: ബ്രെണ്ടൻ മക്കല്ലം
മികച്ച പ്രകടനം: ചാമ്പ്യൻമാർ 2012, 2014


ദിനേശ്‌ കാർത്തിക്‌, ഇയോവിൻ മോർഗൻ, ആൻഡ്രെ റസ്സെൽ, ശുഭ്‌മാൻ ഗിൽ, ടോം ബാന്റൺ, സുനിൽ നരേയൻ, കുൽദീപ്‌ യാദവ്‌, ലോക്കി ഫെർഗൂസൻ, പാറ്റ്‌ കമ്മിൻസ്‌, പ്രസീദ്‌ കൃഷ്ണ, നിതീഷ്‌ റാണ, രഹുൽ തൃപാതി, റിങ്കു സിങ്‌, അലി ഖാൻ, കമലേഷ്‌ നാഗർകോട്ടി, സന്ദീപ്‌ വാര്യർ, ശിവം മാവി, വരുൺ ചക്രവർത്തി, സിദ്ധേഷ്‌ ലാഡ്‌, ക്രിസ്‌ ഗ്രീൻ, മണിമരൻ സിദ്ധാർദ്‌, നിഖിൽ നായിക്‌.

റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ

ക്യാപ്‌റ്റൻ: വിരാട്‌ കോഹ്‌ലി
കോച്ച്‌: സൈമൺ കാറ്റിച്ച്‌
മികച്ച പ്രകടനം: റണ്ണറപ്പ്‌ (2009, 2011, 2016)


വിരാട്‌ കോഹ്‌ലി, എബി ഡി വില്ലിയേഴ്‌സ്‌, ആരോൺ ഫിഞ്ച്‌, മോയീൻ അലി, ജോഷ്‌ ഫിലിപ്പെ, ദേവ്‌ദത്ത്‌ പടിക്കൽ, പാർഥീവ്‌ പട്ടേൽ, ഗുർകീറത്‌ സിങ്‌, ശിവം ദുബെ, ക്രിസ്‌ മോറിസ്‌, വാഷിങ്‌ടൺ സുന്ദർ, ഷഹബാസ്‌ അഹമ്മദ്‌, നവ്‌ദീപ്‌ സെയ്‌നി, ഡെയ്‌ൽ സ്‌റ്റെയ്‌ൻ, യുശ്‌വേന്ദ്ര ചഹാൽ, ആദം സാമ്പ, ഇസ്രു ഉഡാന, പവൻ നേഗി, പവൻ ദേശ്‌പാണ്ഡെ, മുഹമ്മദ്‌ സിറാജ്‌, ഉമേഷ്‌ യാദവ്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top