02 July Thursday

ജയത്തോടെ ബയേൺ

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

ബയേണിനായി ഗോളടിച്ച ലെവൻഡോവ്‌സ്‌കി സഹതാരം സെർജി നാബ്രിയുമായി ആഹ്ലാദം പങ്കിടുന്നു


ബെർലിൻ
രണ്ടുമാസത്തെ ഇടവേളയ്‌ക്കുശേഷമുള്ള തിരിച്ചുവരവ്‌ ജർമൻ ലീഗ്‌ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്‌ ജയത്തോടെ ആഘോഷിച്ചു. രണ്ട്‌ ഗോളിന്‌ യൂണിയൻ ബെർലിനെയാണ്‌ ബയേൺ തോൽപ്പിച്ചത്‌. ഇതോടെ രണ്ടാമതുള്ള ബൊറൂസിയ ഡോർട്ട്‌മുണ്ടിനേക്കാൾ നാല്‌ പോയിന്റ്‌ ലീഡായി ബയേണിന്‌. എട്ടു റൗണ്ട്‌ ശേഷിക്കെ 58 പോയിന്റാണ്‌ ചാമ്പ്യൻമാർക്ക്‌. ഡോർട്ട്‌മുണ്ടിന്‌ 54 പോയിന്റ്‌.

ആദ്യപകുതിയുടെ അവസാനഘട്ടത്തിൽ മുന്നേറ്റക്കാരൻ റോബർട്ട്‌ ലെവൻഡോവ്‌സ്‌കി പെനൽറ്റിയിലൂടെ ബയേണിന്റെ ആദ്യഗോളടിച്ചു. 80–-ാംമിനിറ്റിൽ ബഞ്ചമിൻ പവാർദിന്റെ ഹെഡറിൽ ബയേൺ ജയം ഉറപ്പാക്കി. ജോഷ്വ കിമ്മിച്ചിന്റെ കോർണറിലാണ്‌ പവാർദ്‌ തലവച്ചത്‌. ലെവൻഡോവ്‌സ്‌കിക്ക്‌ ഈ സീസണിൽ ലീഗിൽ 26 ഗോളായി. 1972ൽ യെർദ്‌ മുള്ളർ കുറിച്ച 40 ഗോളാണ്‌ ഈ പോളണ്ടുകാരന്റെ ലക്ഷ്യം.


പ്രധാന വാർത്തകൾ
 Top