27 February Thursday

ഈ അമ്മ സൂപ്പർ

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020


ഹൊബാർട്ട്‌
കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ്‌ ആഘോഷമാക്കി സാനിയ മിർസ. അമ്മയായ ശേഷം ആദ്യമായി കളിക്കാനിറങ്ങിയ സാനിയ ഉക്രെയ്‌ൻകാരി നാദിയ കിചെനൊക്കുമായി ചേർന്ന്‌ ഹൊബാർട്ട്‌ ഇന്റർനാഷണൽ ടെന്നീസ്‌ കിരീടം നേടി. ഫൈനലിൽ രണ്ടാം സീഡ്‌ ചൈനക്കാരായ ഷുആയ്‌ പെങ്–-സാങ് സഖ്യത്തെ 6–-4, 6–-4ന്‌ അട്ടിമറിച്ചു.

രണ്ട്‌ വർഷത്തിനുശേഷമാണ്‌ സാനിയ കളിക്കാനിറങ്ങിയത്‌. 2017 ഒക്‌ടോബറിലായിരുന്നു അവസാന മത്സരം. 2018 ഒക്‌ടോബറിലാണ്‌ മകൻ ജനിച്ചത്‌. പാകിസ്ഥാൻ ക്രിക്കറ്റ്‌ താരം ഷൊയിബ്‌ മാലിക്കിന്റെ ഭാര്യയായ സാനിയയുടെ 42–-ാം ഡബിൾസ്‌ കിരീടമാണിത്‌. 2017ൽ ബ്രിസ്‌ബേനിലാണ്‌ അവസാന കിരീടം.

‘പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. ഇതുപോലൊരു തിരിച്ചുവരവ്‌ ആരാണ്‌ ആഗ്രഹിക്കാത്തത്‌. കിരീടം സ്വപ്‌നത്തിൽപ്പോലും ഇല്ലായിരുന്നു. അതിനാൽ സമ്മർദവും. ആസ്വദിച്ച്‌ കളിക്കാനാണ്‌ വന്നത്‌. ഒടുവിൽ കിരീടം സ്വന്തമാകുമ്പോൾ അഭിമാനം തോന്നുന്നു’–- മുപ്പത്തിമൂന്നുകാരി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top