01 February Wednesday

കേരളത്തിന്‌ 
ജയം ; ഛത്തീസ്ഗഢിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022


ബംഗളൂരു
വിജയ്‌ഹസാരെ ഏകദിന ക്രിക്കറ്റ്‌ ട്രോഫിയിൽ കേരളത്തിന്‌ തുടർച്ചയായ മൂന്നാംജയം. ഛത്തീസ്‌ഗഢിനെ എട്ട്‌ വിക്കറ്റിന്‌ തകർത്തു. 171 റണ്ണിന്‌ എതിരാളിയെ പുറത്താക്കിയ കേരളം 83 പന്ത്‌ ബാക്കിനിൽക്കേ ലക്ഷ്യം കണ്ടു. ഓപ്പണർ പി രാഹുൽ 106 പന്തിൽ 92 റണ്ണുമായി പുറത്താകാതെനിന്നു. നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ അഖിൽ സ്‌കറിയയും മൂന്ന്‌ വിക്കറ്റ്‌ നേടിയ എൻ ബേസിലുമാണ്‌ ഛത്തീസ്‌ഗഢിനെ തകർത്തത്‌. സ്‌കോർ: ഛത്തീസ്‌ഗഢ്‌ 171 (48.1), കേരളം 2–-175 (36.1). നാളെ ആന്ധ്രയുമായാണ്‌ കേരളത്തിന്റെ അടുത്തമത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top