22 October Thursday

അറ്റ്‌ലാന്റയെ തകർത്ത്‌ നാപോളി

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020


നേപ്പിൾസ്‌
ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിലെ ശക്തരുടെ പോരിൽ അറ്റ്‌ലാന്റയെ വീഴ്‌ത്തി നാപോളി. 4–-1നാണ്‌ നാപോളിയുടെ ജയം. ഇർവിങ്‌ ലൊസാനോ ഇരട്ടഗോളാണ്‌ കളിയിലെ സവിശേഷത.

സ്‌പാനിഷ്‌ ലീഗിൽ സെവിയ്യ ഗ്രനഡയോട്‌ ഒറ്റ ഗോളിന്‌ തോറ്റു. അത്‌ലറ്റികോ മാഡ്രിഡ്‌ സെൽറ്റ വിഗോയെ മറികടന്നു. (2‐0). ലൂയിസ്‌ സുവാരസാണ്‌ അത്‌ലറ്റികോയുടെ ഒരുഗോൾ നേടിയത്‌. ലീഗിലെ ഉറുഗ്വേക്കാരന്റെ 150–-ാം ഗോളാണിത്‌. 147 എണ്ണം ബാഴ്‌സലോണയ്‌ക്കായും മൂന്ന്‌ ഈ സീസണിൽ ചേക്കേറിയ അത്‌ലറ്റിക്കോയ്‌ക്കായും. ജർമൻ ലീഗിൽ ബോറൂസിയ ഡോർട്ട്‌മുണ്ട്‌ ഹൊഫെൻഹെയ്‌മിനെ വീഴ്‌ത്തി (1‐0).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top