13 November Wednesday

സിന്ധു, സായ്‌പ്രണീത്‌ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019


ഒഡെൻസ്‌
ലോക ചാമ്പ്യനായതിനുശേഷമുള്ള മൂന്നാമത്തെ ടൂർണമെന്റിലും പി വി സിന്ധുവിന്‌ നിരാശ. ഡെൻമാർക്ക്‌ ഓപ്പൺ ബാഡ്‌മിന്റണിൽ സിന്ധു രണ്ടാംറൗണ്ടിൽ പുറത്തായി. ഇതോടെ ടൂർണമെന്റിൽ ഇന്ത്യയുടെ സാന്നിധ്യം അവസാനിച്ചു. ബി സായ്‌പ്രണീത്‌, സമീർ വർമ എന്നിവരും രണ്ടാംറൗണ്ട്‌ കടന്നില്ല.

അഞ്ചാം സീഡായ സിന്ധു രണ്ടാംറൗണ്ടിൽ കൊറിയയുടെ ആൻ സെ യങ്ങിനോട്‌ നേരിട്ടുള്ള ഗെയിമുകൾക്ക്‌ തോറ്റു (14–-21, 17–-21). ആദ്യ ഗെയിമിൽ തുടക്കത്തിലേ പിന്നിലായ സിന്ധുവിന്‌ തിരിച്ചുവരാനായില്ല. രണ്ടാം ഗെയിമിൽ ലീഡ്‌ നേടിയശേഷം കളി കൈവിട്ടു. 40 മിനിറ്റിൽ കളി അവസാനിച്ചു.

പുരുഷന്മാരിൽ സമീർ വർമ ഒളിമ്പിക്‌ ചാമ്പ്യൻ ചൈനയുടെ ചെൻ ലോങ്ങിനോടാണ്‌ തോറ്റത്‌ (12–-21, 10–-21). സായ്‌പ്രണീത്‌ ഒന്നാം റാങ്കുകാരൻ ജപ്പാന്റെ കെന്റൊ മൊമോട്ടയോട്‌ തോറ്റു (6–-21, 14–-21).


പ്രധാന വാർത്തകൾ
 Top