18 August Sunday

ഐപിഎൽ : ചെന്നൈ വീണു

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019


ഹൈദരാബാദ‌്
ഒന്നാമൻമാരായ ചെന്നൈ സൂപ്പർ കിങ്‌സിനെ ആറ്‌  വിക്കറ്റിന്‌ തകർത്ത്‌ സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌. ഐപിഎലിൽ ചെന്നൈ ഉയർത്തിയ 133 റൺ വിജയലക്ഷ്യം 19 പന്തുകൾ ശേഷിക്കേ ഹൈദരാബാദ്‌ മറികടന്നു. സ്‌കോർ: ചെന്നൈ 5‐132, ഹൈദരാബാദ്‌ 4‐137 (16.5).

അർധസെഞ്ചുറി കുറിച്ച ഓപ്പണർമാരായ ജോണി ബെയർസ്‌റ്റോയും ഡേവിഡ്‌ വാർണറുമാണ്‌ ഹൈദരാബാദിന്റെ വിജയശിൽപികൾ. ബെയർസ്‌റ്റോ 44 പന്തിൽ പുറത്താകാതെ 61 റണ്ണെടുത്തു. ഡേവിഡ്‌ വാർണർ 25 പന്തിൽ 50 റൺ നേടി.

വിശ്രമം നൽകിയ മഹേന്ദ്ര സിങ‌് ധോണിക്കുപകരം സുരേഷ‌് റെയ‌്നയാണ‌് ചെന്നൈയെ നയിച്ചത‌്. ഷെയ‌്ൻ വാട‌്സണും ഡുപ്ലിസിസും മികച്ച തുടക്കമാണ‌് നൽകിയത‌്. 9.5 ഓവറിൽ 79 റണ്ണിലെത്തിയപ്പോഴാണ‌് ആദ്യ വിക്കറ്റ‌് വീണത‌്. 29 പന്തിൽ 31 റണ്ണടിച്ച വാട‌്സൺ പുറത്തായി. അതോടെ ചെന്നൈയുടെ ശൗര്യം ചോർന്നു.

സുരേഷ‌് റെയ‌്നയും 13 (13) കേദാർ ജാദവും 1 (2) സാം ബില്ലിങ്ങ‌്സും 0 (4) ക്ഷണത്തിൽ മടങ്ങി. 31 പന്തിൽ 45 റൺ നേടിയ ഡുപ്ലിസിസ‌ിനെ വിജയ‌് ശങ്കർ വീഴ‌്ത്തി. റഷ‌ീദ‌് ഖാൻ രണ്ട‌് വിക്കറ്റെടുത്തു. ഇന്ന‌് മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും.


പ്രധാന വാർത്തകൾ
 Top