15 November Friday

യഷസ്‌വി 154 പന്ത്‌ 203 റൺ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019


മുംബൈ
വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റിൽ പതിനേഴുകാരൻ യഷസ്‌വി ജയ്‌സ്വാളിന്റെ ഉശിരൻ ബാറ്റിങ് പ്രകടനം. ജാർഖണ്ഡിനെതിരെ 154 പന്തിൽ 203 റണ്ണാണ്‌ ഈ മുംബൈക്കാരൻ അടിച്ചുകൂട്ടിയത്‌. ഇരട്ടസെഞ്ചുറി കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്‌ യഷസ്‌വി.

വിജയ്‌ ഹസാരെയിൽ ഈ സീസണിലെ രണ്ടാം ഇരട്ടസെഞ്ചുറിയാണ്‌ പിറന്നത്‌. ഗോവയ്‌ക്കെതിരെ കേരളത്തിനായി സഞ്‌ജു സാംസണും ഇരട്ടസെഞ്ചുറി നേടിയിരുന്നു. 212 റണ്ണായിരുന്നു സഞ്‌ജുവിന്റെ സ്‌കോർ. ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി കുറിക്കുന്ന ഏഴാമത്തെ ഇന്ത്യക്കാരനുമായി യഷസ്‌വി. പന്ത്രണ്ട്‌ സിക്‌സറും 17 ഫോറുകളുമായിരുന്നു യഷസ്‌വിയുടെ ഇന്നിങ്‌സിൽ. മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തിൽ 358 റണ്ണാണ്‌ മുംബൈ നേടിയത്‌. ജാർഖണ്ഡ്‌ 319ന്‌ പുറത്തായി. 39 റണ്ണിന്‌ മുംബൈ ജയിച്ചു.

അണ്ടർ 19 ഏഷ്യാ കപ്പിലൂടെയാണ്‌ യഷസ്‌വി ശ്രദ്ധേയനാകുന്നത്‌. ടൂർണമെന്റിലെ ടോപ്‌ സ്‌കോററായി.


പ്രധാന വാർത്തകൾ
 Top