20 November Wednesday

മാറ്റങ്ങളുമായി ചെന്നൈയിൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

അനിരുദ്ധ്‌ ഥാപ്പ


ചെന്നൈ
ചാമ്പ്യൻമാരായതിന്റെ തൊട്ടടുത്ത സീസണിൽത്തന്നെ അവസാന സ്ഥാനക്കാരായതിന്റെ നിരാശയിലാണ്‌ ചെന്നൈയിൻ എഫ്‌സി. ഇക്കുറി ഐഎസ്‌എലിൽ നഷ്ടപ്രതാപം തിരിച്ചുപിടിക്കുകയാണ്‌ അവരുടെ ലക്ഷ്യം. കഴിഞ്ഞ സീസണിൽ കളിച്ചവരിൽ ഒരു വിദേശ താരം മാത്രമേ സ്ഥാനം നിലനിർത്തിയിട്ടുള്ളൂ. ഏറെയും പുതുമുഖങ്ങളാണ്‌ ടീമിൽ. 23ന്‌ എഫ്‌സി ഗോവയുമായാണ്‌ ചെന്നൈയിനിന്റെ ആദ്യ കളി.

പരിശീലകനായി ജോൺ ഗ്രിഗറി തുടർന്നു. മാറ്റങ്ങൾ ടീമിനെ മികച്ചതാക്കുമെന്നാണ്‌ ഗ്രിഗറിയുടെ വിശ്വാസം.ബ്രസീലുകാരൻ എൽ സാബിയയാണ്‌ സ്ഥാനം നിലനിർത്തിയ ഏക വിദേശ കളിക്കാരൻ. ഇന്ത്യൻ താരം അനിരുദ്ധ്‌ ഥാപ്പയാണ്‌ ഈ സീസണിൽ ചെന്നൈയിനിന്റെ പ്രതീക്ഷ. ധൻപാൽ ഗണേഷ്‌, എഡ്‌വിൻ വാൻസ്‌പോൾ, റഹീം അലി എന്നിവരാണ്‌ മറ്റ്‌ ശ്രദ്ധേയ താരങ്ങൾ. ആന്ദ്രേ ഷെംബ്രി, നെർഹുസ്‌ വാൾസ്‌കിസ്‌ എന്നീ വിദേശതാരങ്ങളുമുണ്ട്‌. കഴിഞ്ഞ സീസണിൽ മങ്ങിയ ജെജെ ലാൽപെഖുല തിരിച്ചുവരവിനൊരുങ്ങുകയാണ്‌.

രണ്ടുതവണ ചാമ്പ്യൻമാരായിട്ടുണ്ട്‌ ചെന്നൈയിൻ. 2015ലും  2018–-19ലും.ടീം: ഗോൾ കീപ്പർമാർ–- കരൺജിത്‌ സിങ്‌, വിശാൽ സിങ്‌, സഞ്‌ജീബൻ ഘോഷ്‌. പ്രതിരോധം–- എൽ സാബിയ, ലൂസിയാൻ ഗൊയിയാൻ, ജെറി ലാൽറിൻസുവാല, എഡ്‌വിൻ വാൻസ്‌പോൾ, തൊണ്ടോണ്ട സിങ്‌, ലാൽഡിൻലിയാന റെന്ത്‌ലെ, സൊഹ്‌മിങ്‌ലിയാന റാൽതെ, ഹെൻഡ്രി ആന്റണി, റിയംസോചുങ്‌ അയ്‌മോൽ, ദീപക്‌ ടാങ്ക്രി..മധ്യനിര–- ധൻപാൽ ഗണേഷ്‌, മസിഹ്‌ സയ്‌ഗാനി, തോയ്‌ സിങ്‌, അനിരുദ്ധ്‌ ഥാപ്പ, ഗെർമൻപ്രീത്‌ സിങ്‌, ലല്ലിയൻസുവാല ചങ്‌തെ, റാഫേൽ ക്രിവെല്ലറോ, ഡ്രാഗോസ്‌ ഫിർചുലെസ്‌കു. മുന്നേറ്റം–- നെർഹുസ്‌ വാൾകിസ്‌, ആന്ദ്രേ ഷെംബ്രി, ജെജെ ലാൽപെഖുല, റഹീം അലി.


പ്രധാന വാർത്തകൾ
 Top