19 July Friday

താഹിർ അഫ‌്ഗാനെ തുരത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019


കാർഡിഫ്‌
അഫ്‌ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ 126 റൺ വിജയലക്ഷ്യം. മഴമൂലം 48 ഓവറാക്കി ചുരുക്കിയ കളിയിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ നിറഞ്ഞാടിയപ്പോൾ അഫ്‌ഗാൻ 34.1 ഓവറിൽ 125 റണ്ണിന്‌ കൂടാരം കയറി. നാല്‌ വിക്കറ്റുകൾ വീഴ്‌ത്തിയ സ്‌പിന്നർ ഇമ്രാൻ താഹിറാണ്‌ അഫ്‌ഗാനെ തകർത്തത‌്.  ക്രിസ്‌ മോറിസ്‌ മൂന്ന‌് വിക്കറ്റ്‌ നേടി.

രണ്ട്‌ തവണയാണ്‌ മഴ കളി മുടക്കിയത്‌. വീണ്ടും തുടങ്ങിയപ്പോൾ കളി 48 ഓവറാക്കി ചുരുക്കി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച റഷീദ്‌ ഖാനാണ്‌ (25 പന്തിൽ 35) അഫ‌്ഗാൻ സ്‌കോർ നൂറ്‌ കടത്തിയത്‌. നൂർ അലി സദ്രാൻ (32), ഹസ്‌റത്തുള്ള സസായി (22)  എന്നിവരും രണ്ടക്കം കണ്ടു.


പ്രധാന വാർത്തകൾ
 Top