16 July Tuesday

സ‌്റ്റിമച്ചിന്റെ നിയമനം രണ്ടു വർഷത്തേക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019


ന്യൂഡൽഹി
ഇന്ത്യൻ ഫുട‌്ബോൾ ടീമിന്റെ പരിശീലകനായി ക്രൊയേഷ്യൻ മുൻ താരവും പരിശീലകനുമായ ഇഗർ സ‌്റ്റിമച്ചിനെ നിയമിച്ചു. രണ്ടു വർഷത്തേക്കാണ‌് കരാർ. തായ‌്‌ല‌ൻഡിൽ അടുത്ത മാസം നടക്കുന്ന കിങ‌്സ‌് കപ്പിനാണ‌് ആദ്യ വെല്ലുവിളി.

2014ൽ ക്രൊയേഷ്യയെ ലോകകപ്പിന‌് യോഗ്യത നേടാൻ സഹായിച്ചത‌് സ‌്റ്റിമച്ചിന്റെ പരിശീലനമാണ‌്. ഖത്തറിലെ അൽ ഷഹാനിയ ക്ലബ്ബിനെയാണ‌് അവസാനമായി പരിശീലിപ്പിച്ചത‌്. 1998 ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യൻ ടീമിന്റെ പ്രതിരോധക്കാരനായിരുന്നു.
 


പ്രധാന വാർത്തകൾ
 Top