16 June Sunday

ഏഷ്യൻ യൂത്ത‌് മീറ്റ‌് : ഇന്ത്യക്ക‌് 2 സ്വർണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019


ഹോങ‌്കോങ‌്
ഏഷ്യൻ യൂത്ത‌് അത‌്‌ലറ്റിക‌്സിന്റെ ആദ്യദിനം ഇന്ത്യക്ക‌് രണ്ട‌ു സ്വർണം. പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ പി എം തബിതയും ആൺകുട്ടികളുടെ ഹാമർ ത്രോയിൽ വിപിൻകുമാറുമാണ‌് സ്വർണം നേടിയത‌്. തബിത 13.86 സെക്കൻഡിൽ ഒന്നാമതെത്തി. ഹാമറിൽ 69.63 മീറ്റർ എറിഞ്ഞ‌് വിപിൻ സ്വർണംനേടി.

പെൺകുട്ടികളുടെ ഹാമർ ത്രോയിൽ ഹർഷിത‌ സെഹ‌്റാവത്‌ 61.93 മീറ്റർ എറിഞ്ഞ‌് രണ്ടാമതെത്തി. ആൺകുട്ടികളുടെ പോൾവോൾട്ടിൽ ദീപക‌് യാദവ‌്, ട്രിപ്പിൾ ജമ്പിൽ വിശാൽ മോർ, 1500 മീറ്ററിൽ അജയ‌് എന്നിവർ വെങ്കലം നേടി.
 


പ്രധാന വാർത്തകൾ
 Top