20 March Wednesday

സിദാന‌് ഇന്ന‌് രണ്ടാമൂഴം

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019


മാഡ്രിഡ‌്
റയൽ മാഡ്രിഡ‌് പരിശീലകനായി തിരിച്ചെത്തിയ സിനദിൻ സിദാന്റെ ആദ്യമത്സരം ഇന്ന‌്. സ‌്പാനിഷ‌് ലീഗിൽ സെൽറ്റ വിഗോയാണ‌് റയലിന‌് എതിരാളികൾ.

കഴിഞ്ഞ സീസണിൽ റയലിനെ ചാമ്പ്യൻസ‌് ലീഗ‌് ജേതാക്കളാക്കിയതിനു പിന്നാലെ  രാജിവച്ച സിദാൻ കഴിഞ്ഞയാഴ‌്ച പരിശീലകനായി തിരിച്ചെത്തി. സിദാന‌ു പകരമായിവന്ന യൂലെൻ ലൊപെടേഗിയെ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന‌് റയൽ പുറത്താക്കിയിരുന്നു. അവസാനമായി സാന്റിയാഗോ സൊളാരിയെയും. സീസണിലെ കിരീടപോരാട്ടങ്ങളിൽ നിന്നെല്ലാം പുറത്തായ റയൽ സ‌്പാനിഷ‌് ലീഗിൽ മൂന്നാമതാണ‌്. ശേഷിക്കുന്ന കളികൾ ജയിച്ച‌് ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതാണ‌് സിദാന‌ു മുന്നിലുള്ള പ്രധാന വെല്ലുവിളി.
 


പ്രധാന വാർത്തകൾ
 Top