22 February Saturday
മത്സരങ്ങൾ പകൽ ഒന്നരയ്‌ക്ക്‌ സ്‌റ്റാർ സ്‌പോർട്‌സിൽ

കൗമാര ക്രിക്കറ്റ്‌ ലോകകപ്പിന്‌ നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

അണ്ടർ 19 ലോകകപ്പുമായി ഇന്ത്യൻ ക്യാപ്‌റ്റൻ പ്രിയം ഗാർഗും ദക്ഷിണാഫ്രിക്കൻ നായകൻ ബ്രൈസ്‌ പാർസൺസും. ഒപ്പം ഇംഗ്ലണ്ട്‌, അഫ്‌ഗാൻ ക്യാപ്‌റ്റൻമാർ



പോർട്ട്‌ എലിസബത്ത്‌
വിരാട്‌ കോഹ്‌ലിയും യുവരാജ്‌ സിങും വരവറിയിച്ച അണ്ടർ 19 ലോകകപ്പ്‌ ക്രിക്കറ്റിന്‌ നാളെ ദക്ഷിണാഫ്രിക്കയിൽ തുടക്കം. 24 ദിവസം നീളുന്ന ടൂർണമെന്റിലെ ഉദ്‌ഘാടന മത്സരത്തിൽ നാളെ ദക്ഷിണാഫ്രിക്ക അഫ്‌ഗാനിസ്ഥാനെ നേരിടും. ദക്ഷിണാഫ്രിക്കയിലെ നാല്‌ നഗരങ്ങളിൽ എട്ട്‌ സ്‌റ്റേഡിയങ്ങളിലാണ്‌ കളി. ഇന്ത്യയാണ്‌ നിലവിലെ ചാമ്പ്യൻമാർ. പകൽ ഒന്നരയ്‌ക്ക്‌ സ്‌റ്റാർ സ്‌പോർട്‌സിൽ തത്സമയം  കളി കാണാം.

16 ടീമുകളെ നാല്‌ ഗ്രൂപ്പായി തിരിച്ചാണ്‌ മത്സരങ്ങൾ. പതിമൂന്നാം ലോകകപ്പിൽ 48 കളികളുണ്ടാകും. ഫെബ്രുവരി ഒമ്പതിനാണ്‌ ഫൈനൽ. ഇന്ത്യയുടെ ആദ്യ കളി 19ന്‌ ശ്രീലങ്കക്കെതിരെയാണ്‌. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട്‌ സ്ഥാനക്കാർ സൂപ്പർ ലീഗിലെത്തും. ഗ്രൂപ്പിലെ അവസാന രണ്ട്‌ ടീമുകൾ പ്ലേറ്റ്‌ ലീഗ്‌ കളിക്കും.  ഇക്കുറി ജപ്പാനും നൈജീരിയയും പുതുമുഖങ്ങളാണ്‌.

ഗ്രൂപ്പ്‌ എ : ഇന്ത്യ, ജപ്പാൻ, ന്യൂസിലൻഡ്‌, ശ്രീലങ്ക.
ഗ്രൂപ്പ്‌ ബി : ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, നൈജീരിയ, വെസ്‌റ്റിൻഡീസ്‌.
ഗ്രൂപ്പ്‌ സി : പാക്കിസ്ഥാൻ, ബംഗ്ലാദേശ്‌, സ്‌കോട്ട്‌ലൻഡ്‌, സിംബാബ്‌വേ.
ഗ്രൂപ്പ്‌ ഡി : ദക്ഷിണാഫ്രിക്ക, യുഎഇ, കാനഡ, അഫ്‌ഗാനിസ്ഥാൻ.

ഇന്ത്യൻ ടീം
പ്രിയം ഗാർഗ്‌(ക്യാപ്‌റ്റൻ), ധ്രുവ്‌ ജൂറൽ(വൈസ്‌ ക്യാപ്‌റ്റൻ), യശ്വസ്വിജെയ്‌സ്‌വാൾ, തിലക്‌ വർമ, ദിവ്യാൻഷ്‌ സക്‌സേന, ശാശ്വത്‌ റാവത്‌, ശുഭാംഗ്‌ ഹെഗ്‌ഡേ, രവി ബിഷ്‌ണോയ്‌, ആകാശ്‌ സിങ്, കാർതിക്‌ ത്യാഗി, അഥർവ അങ്കൊലേക്കർ, കുമാർ കുശാഗ്ര, സുശാന്ത്‌ മിശ്ര, വിദ്യാധർ പാട്ടീൽ, സുധീഷ്‌ വീർ.


പ്രധാന വാർത്തകൾ
 Top