18 February Monday

വീര വിരാട്‌ കോഹ്‌ലി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

അഡ‌്‌ലെയ‌്ഡ‌്
അഡ‌്‌ലെയ‌്ഡ‌് ഓവലിലെ കളിക്കളത്തിൽ നായകന്റെ വീര്യവുമായി വിരാട‌് കോഹ‌്‌ലി നയിച്ചു. ഫിനിഷറുടെ റോളിലേക്ക‌് തിരിച്ചെത്തിയ മഹേന്ദ്രസിങ‌് ധോണി ഇന്ത്യയെ വിജയത്തീരത്ത‌് എത്തിച്ചു. അവസാന ഓവർവരെ ആവേശം നീണ്ട രണ്ടാം ഏകദിനത്തിൽ ആറു വിക്കറ്റിനാണ‌് ഇന്ത്യയുടെ ജയം. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമും ഒപ്പത്തിനൊപ്പമായി. ആദ്യം ബാറ്റ‌്ചെയ‌്ത ഓസീസ‌് ഷോൺ മാർഷിന്റെ (123 പന്തിൽ 133) സെഞ്ചുറിയുടെയും ഗ്ലെൻ മാക‌്സ‌്‌വെലിന്റെ മിന്നൽ പ്രകടത്തിന്റെയും മികവിൽ ഒമ്പതു വിക്കറ്റിന‌് 298 റണ്ണെടുത്തു. മറുപടിക്കെത്തിയ ഇന്ത്യ നാലു പന്ത‌് ശേഷിക്കെ നാലു വിക്കറ്റ‌് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ കോഹ‌്‌ലിയാണ‌് (112 പന്തിൽ 104) ഇന്ത്യയുടെ വിജയശിൽപ്പി. ഇന്ത്യക്കായി ഭുവനേശ്വർകുമാർ നാലും മുഹമ്മദ‌് ഷമി മൂന്നും വിക്കറ്റ‌് വീഴ‌്ത്തി. സ‌്കോർ: ഓസ‌്ട്രേലിയ 9–298 ഇന്ത്യ 4–-299 (49.2).
അഡ‌്‌ലെയ‌്ഡ‌് ഓവലിൽ പിന്തുടർന്നു നേടുന്ന ഏറ്റുവം ഉയർന്ന രണ്ടാമത്തൈ ജയമാണിത‌്.

ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക‌് മികച്ച തുടക്കമാണ‌് ശിഖർ ധവാൻ–-രോഹ‌ിത‌് ശർമ സഖ്യം സമ്മാനിച്ചത്. ശ്രദ്ധയോടെ ബാറ്റ‌് വീശിയ ഇരുവരും ചേർന്ന ഓപ്പണിങ‌് കൂട്ടുകെട്ടിൽ 47 റൺ കൂട്ടിച്ചേർത്തു. തകർത്തടിച്ചു മുന്നേറിയ ധവാനെ (28 പന്തിൽ 32) ഉസ‌്മാൻ ഖവാജയുടെ കൈകളിലെത്തിച്ച് ജാസൺ ബെഹ്രൻഡോർഫ‌ാണ‌് ഈ സഖ്യത്തെ പിരിച്ചത‌്. മൂന്നാമനായി ക്രീസിലെത്തിയ കോഹ‌്‌ലി രോഹ‌ിത്തിനെയും കൂട്ടി ശ്രദ്ധയോടെ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ബൗളർമാർക്ക‌്‌ അർഹിക്കുന്ന പരിഗണന നൽകിയ ഇരുവരും ചേർന്ന‌് ടീം സ‌്കോർ 100 കടത്തി. ഇന്ത്യ മൂന്നക്കം തികച്ചതിന്റെ പിന്നാലെ മാർകസ‌് സ‌്റ്റോയിനിസ‌ിന്റെ പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ച് രോഹിത് പുറത്തായി. 52 പന്തിൽ രണ്ടുവീതം ബൗണ്ടറിയും സിക്സും സഹിതം 43 റണ്ണുമായാണ് രോഹിത് തിരിച്ചുനടന്നത‌്. പിന്നാലെത്തിയ അമ്പാട്ടി റായുഡുവും കോഹ‌്‌ലിക്ക‌് ശക്തമായ പിന്തുണമായി നിലകൊണ്ടു. 36 പന്തിൽ 28 റണ്ണെടുത്ത റായുഡുവിനെ സ‌്റ്റോയിനിസ‌് മാക‌്സ‌്‌വെല്ലിന്റെ കൈയിലെത്തിച്ചു. കോഹ‌്‌ലിയും ധോണിയും ചേർന്ന‌് 82 റണ്ണാണ‌് നാലാംവിക്കറ്റിൽ അടിച്ചെടുത്തത‌്. ‌ധോണി പ്രതിരോധത്തിലൂന്നിയപ്പോൾ കോ‌ഹ‌്‌ലി ആക്രമണത്തിന‌് മുതിർന്നു. ഇതിനിടയിൽ കോഹ‌്‌ലി ഏകദിനത്തിൽ 39–-ാം സെഞ്ചുറി പൂർത്തിയാക്കി. സ‌്കോർ പിന്തുടർന്ന‌് നേടുന്ന 25–-ാമത‌് സെഞ്ചുറിയും. സ‌്കോർ 242ൽ നിൽക്കെ ജൈ റിച്ചാർഡ‌്സണിന്റെ പന്തിൽ മാക‌്സ‌്‌വെൽ കോഹ‌്‌ലിയെ പിടികൂടി. അഞ്ചു ഫോറും രണ്ടു സിക‌്സുമടങ്ങുന്നതായിരുന്നു ഇന്ത്യൻ നായകന്റെ ഇന്നിങ‌്സ‌്. കോഹ‌്‌ലി പുറത്തായതോടെ ആക്രമണത്തിന്റെ ചുമതല ധോണി ഏറ്റെടുത്തു. 14 പന്തിൽ 20 റണ്ണുമായി ദിനേശ‌് കാർത്തിക‌് ശക്തമായി പിന്തുണ നൽകിയതോടെ ഇന്ത്യ വിജയത്തിലേക്ക‌് നീങ്ങി.

അവസാന ഓവറിൽ ഇന്ത്യക്ക‌് ജയിക്കാൻ വേണ്ടത‌് ഏഴു റൺ. ബെഹ്രൻഡോർഫ‌ിന്റെ ആദ്യപന്തിൽ സിക‌്സ‌‌‌ർ പറത്തിയ ധോണി, അടുത്ത പന്തിൽ വിജയറണ്ണും കുറിച്ചു.
നേരത്തെ, സെഞ്ചുറി നേടിയ മാർഷിന്റെയും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഗ്ലെൻ മാക‌്സ‌്‌വെല്ലിന്റെ (37 പന്തിൽ 47) മികവിലാണ‌് ഓസ‌ീസ‌് മികച്ച സ‌്കോർ കണ്ടെത്തിയത‌്.
അഞ്ചു അരസെഞ്ചുറി കൂട്ടുകെട്ടു‌കളുമായി ഓസീസ‌് മധ്യനിര ബാറ്റ‌്സ‌്മാൻമാർ രണ്ടാം മത്സരത്തിലും തിളങ്ങി.

ബാറ്റിങ് തുടങ്ങിയ ഓസീ‌സിന‌് ക്യാപ‌്റ്റൻ ആരോൺ ഫിഞ്ചിനെ (19 പന്തിൽ 6) തുടക്കത്തിലേ നഷ്ടമായി. ഫിഞ്ചിനെ ഭുവനേശ്വര്‍ ബൗള്‍ഡാക്കി. പന്ത‌് ലോങ് ഓണിലൂടെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ ബാറ്റില്‍ തട്ടി പന്ത‌് സ്റ്റമ്പിൽ പതിച്ചു. ആറു റണ്ണുകൂടി ഓപ്പണർ അലക‌്സ‌് കാരിയെ (27 പന്തിൽ 18) ഷമിയും മടക്കി. ഷമിയെ പുള്‍ചെയ്യാനുള്ള ശ്രമത്തില്‍ കാരി  ധവാന്‍ കൈയിലൊതുങ്ങി. പിന്നാലെ ഒരുമിച്ച മാർഷും ഉസ‌്മാൻ ഖവാജയും (23 പന്തിൽ 21) ആതിഥേയരുടെ ഇന്നിങ‌്സ‌് മുന്നോട്ട‌ു കൊണ്ടുപോയി.ഖവാജയെ നേരിട്ടുള്ള ത്രോയിലൂടെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. പിന്നീടെത്തിയ പീറ്റർ ഹാൻഡ‌്സ‌്കോമ്പ‌ിനെ (22 പന്തിൽ 20) ജഡേജയുടെ പന്തിൽ ധോണി സ‌്റ്റമ്പ‌്ചെയ‌്തു. ആറാം വിക്കറ്റിൽ ഒരുമിച്ച മാർഷും–-മാക‌്സ‌്‌വെല്ലും ഇന്ത്യൻ ബൗളർമാരെ കണക്കിന‌് പ്രഹരിച്ചു. 65 പന്തിൽ 92 റണ്ണാണ‌് ഇരുവരും അടിച്ചെടുത്തത‌്. 48 ഓവറിൽ ഇരുവരെയും കൂടാരത്തിലേക്ക‌് അയച്ച‌് ഭുവനേശ്വറാണ‌് കൂറ്റൻ സ‌്കോറിലേക്ക‌് നീങ്ങിയ ഓസീസ‌ിനെ തടഞ്ഞത‌്. മാർഷിനെ ജഡേജയും മാക‌്സ‌്‌വെലിനെ കാർത്തിക്കും കൈപ്പിടിയിലൊതുക്കുകയായിരുന്നു. റിച്ചാർഡ‌്സണും പീറ്റർ സിഡിലും പെട്ടെന്ന‌ുതന്നെ മടങ്ങി.

അവസാന ഓവറിൽ ഫോറും സിക‌്സു പറത്തിയ നതാൻല്യോണാണ‌് സ‌്കോർ 298ലെത്തിച്ചത‌്.


പ്രധാന വാർത്തകൾ
 Top