15 January Friday

മുഷ്ത്താഖ് അലി ക്രിക്കറ്റ്‌ : കേരളത്തിന്‌ മൂന്നാം ജയം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019


തിരുവനന്തപുരം
രഞ്‌ജി ട്രോഫി ചാമ്പ്യൻമാരായ വിദർഭയെ 26 റണ്ണിന്‌ കീഴടക്കി കേരളം സെയ്‌ദ്‌ മുഷ്ത്താഖ് അലി ട്വന്റി–-20 ക്രിക്കറ്റിൽ മൂന്നാം ജയം നേടി. ഇതോടെ സൂപ്പർ ലീഗ്‌ സാധ്യത വർധിച്ചു. സ്‌കോർ: കേരളം 7–-162, വിദർഭ 7–-136. ബി ഗ്രൂപ്പിൽ വിദർഭ 16 പോയിന്റോടെ ഒന്നാമതാണ്‌. കേരളത്തിന്‌ 12 പോയിന്റായി. ഇതേ പോയിന്റുമായി തമിഴ്‌നാട്‌ രണ്ടാമതാണ്‌. കേരളം ഇന്ന്‌ രാജസ്ഥാനെയും 17ന്‌ ഉത്തർപ്രദേശിനെയും നേരിടും.

ടോസ് നേടിയ വിദർഭ ഫീൽഡിങ് തെരഞ്ഞെടുത്തു. ഓപ്പണർ വിഷ്ണു വിനോദ്  (13), ജലജ് സക്‌സേന (13), സഞ്ജു സാംസൺ (9) എന്നിവരെ നിലയുറപ്പിക്കുംമുമ്പേ മടക്കി. ക്യാപ്റ്റൻ റോബിൻ ഉത്തപ്പയും (39 പന്തിൽ 69) സച്ചിൻ ബേബിയും (37 പന്തിൽ 39) ചേർന്നാണ്‌ പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്‌. ഫോം വീണ്ടെുത്ത ഉത്തപ്പ അഞ്ച്‌ സിക്‌സറും രണ്ട്‌ ഫോറും പറത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദർഭയ്‌ക്ക്‌ കേരളത്തിന്റെ ബൗളർമാരെ ഫലപ്രദമായി നേരിടാനായില്ല. 29 റണ്ണെടുത്ത അക്ഷയ് വാദ്കറാണ് ടോപ് സ്‌കോറർ. കേരളത്തിനായി സന്ദീപ്‌വാര്യർ മൂന്നു വിക്കറ്റ്‌ നേടി.രാജസ്ഥാൻ ഉത്തർപ്രദേശിനെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ചു. തമിഴ്‌നാട് മണിപ്പുരിനെ ഒമ്പതു വിക്കറ്റിന് പരാജയപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top