13 December Friday

ലിയാൻഡർ വീണ്ടും ഇന്ത്യൻ ടീമിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019


മുംബൈ
പാകിസ്ഥാനെതിരായ ഡേവിസ്‌ കപ്പ്‌ ടെന്നീസിനുള്ള ഇന്ത്യൻ ടീമിൽ ലിയാൻഡർ പയസിനെ ഉൾപ്പെടുത്തി. ഒരുവർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ നാൽപ്പത്തിയാറുകാരൻ ടീമിലെത്തുന്നത്‌. നിഷ്‌പക്ഷ വേദിയിൽ 29, 30 തീയതികളിൽ മത്സരം നടത്താനാണ്‌ തീരുമാനം. ഇതിനെതിരെ പാകിസ്ഥാൻ അപ്പീൽ നൽകിയിട്ടുണ്ട്‌.

നേരത്തെ പാകിസ്ഥാനിൽ നടത്താൻ നിശ്‌ചയിച്ച മത്സരങ്ങൾ സുരക്ഷ കണക്കിലെടുത്ത്‌ മാറ്റുകയായിരുന്നു. സുമിത്‌ നഗൽ, രാംകുമാർ രാമനാഥൻ, സാകേത്‌ മൈനേനി, രോഹൻ ബൊപ്പണ്ണ എന്നിവരാണ്‌ മറ്റ്‌ ടീം അംഗങ്ങൾ.  റിസർവ്‌ പട്ടികയിൽ ജീവൻ നെടുഞ്ചെഴിയൻ, ശശികുമാർ മുകുന്ദ്‌, സിദ്ധാർത്ഥ്‌ റാവത്ത്‌ എന്നിവരുണ്ട്‌. രോഹിത്‌ രാജ്‌പാലാണ്‌ നോൺ പ്ലെയിങ് ക്യാപ്‌റ്റൻ. സീഷൻ അലി പരിശീലകനാണ്‌.


പ്രധാന വാർത്തകൾ
 Top