20 November Wednesday

ലോകകപ്പ്‌ യോഗ്യത : ബംഗ്ലാദേശിനോട്‌ ജയിക്കാൻ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019


കൊൽക്കത്ത
ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന്‌ ബംഗ്ലാദേശിനെ നേരിടും. കൊൽക്കത്ത സാൾട്ട്‌ലേക്‌ സ്‌റ്റേഡിയത്തിൽ രാത്രി ഏഴരക്കാണ്‌ കളി. ആദ്യ കളിയിൽ ഒമാനോട്‌ തോറ്റ ഇന്ത്യ ഖത്തറിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ച്‌ കരുത്തുകാട്ടിയിരുന്നു.  ഏഷ്യൻ യോഗ്യതയിൽ ഖത്തർ ഏഴ്‌ പോയിന്റോടെ മുന്നിലാണ്‌. ഒമാന്‌ ആറ്‌ പോയിന്റുണ്ട്‌. അഗാനിസ്ഥാന്‌ മൂന്നും ഇന്ത്യക്ക്‌ ഒന്നും. രണ്ട്‌ കളിയും തോറ്റ ദുർബലരായ ബംഗ്ലാദേശിനെ തോൽപ്പിച്ച്‌ പ്രതീക്ഷ നിലനിർത്താനാൻ പറ്റിയ അവസരമാണ്‌.

പ്രതിരോധനിരയിൽ പരിക്കേറ്റ സന്ദേശ്‌ ജിങ്കാന്റെ അഭാവമാണ്‌ ഇന്ത്യക്ക്‌ തിരിച്ചടിയാവുക. രാഹുൽ ബേകെ പരിക്ക്‌ മാറി തിരിച്ചെത്തിയേക്കും. ജിങ്കാന്‌ പകരം അനസ്‌ എടത്തൊടിക കളിച്ചേക്കും. ഖത്തറിനെതിരെ ഗോൾ വഴങ്ങാതെ പ്രതിരോധം തീർത്ത്‌ ഗോൾകീപ്പർ ഗുർപ്രീത്‌ സിങ്‌ സന്ധു മികച്ച ഫോമിലാണ്‌.  മലയാളികളായ ആഷിഖ്‌ കുരുണിയൻ, സഹൽ അബ്‌ദുൽ സമദ്‌ എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കാം.


പ്രധാന വാർത്തകൾ
 Top