20 October Tuesday

ടോട്ടനം തോറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ടോട്ടനം ഹോട്‌സ്‌പറിന്‌ തോൽവിയോടെ തുടക്കം. എവർട്ടണോട്‌ ഒറ്റഗോളിന്‌ കീഴടങ്ങി. ഡൊമിനിക്‌ കാൽവെർട്‌ ലെവിനാണ്‌ വിജയഗോൾ കുറിച്ചത്‌. 2012നുശേഷം ആദ്യമായാണ്‌ ടോട്ടനം എവർട്ടണോട്‌ തോൽക്കുന്നത്‌.

ടോട്ടനം പരിശീലകനായ ഹൊസെ മൊറീന്യോ പരിശീലകജീവിതത്തിൽ ആദ്യമായാണ്‌ ഒരു ലീഗിലെ ആദ്യകളിയിൽ തോൽവി വഴങ്ങുന്നത്‌. കഴിഞ്ഞ 18 വട്ടവും പോർച്ചുഗീസുകാരൻ തോറ്റിട്ടില്ല.  ലെസ്‌റ്റർ മൂന്ന്‌ ഗോളിന്‌ വെസ്‌റ്റ്‌ ബ്രോംവിച്ച്‌ ആൽബിയാനെ തോൽപ്പിച്ചു. ജാമി വാർഡി ഇരട്ടഗോൾ നേടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top