18 October Friday

ഒന്നാം ടെസ്‌റ്റ്‌: ടെയ്‌ലർ പൊരുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019


ഗാല്ലെ
ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലൻഡ്‌ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നു. ആദ്യദിനം കനത്ത മഴകാരണം കളി നേരത്തെ അവസാനിച്ചപ്പോൾ ന്യൂസിലൻഡ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ 203 റണ്ണെടുത്തു.

തുടക്കം തകർന്ന ന്യൂസിലൻഡിനെ 81 റണ്ണുമായി പുറത്താകാതെനിൽക്കുന്ന റോസ്‌ ടെയ്‌ലറാണ്‌ കരകയറ്റിയത്‌. ലങ്കയ്‌ക്കുവേണ്ടി സ്‌പിന്നർ അകില ധനഞ്‌ജയ അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തി.

ഓപ്പണർമാരായ ജീത്‌ റാവലും (33) ടോം ലാതവും (30) കിവികൾക്ക്‌ ഭേദപ്പെട്ട തുടക്കമാണ്‌ നൽകിയത്‌. എന്നാൽ ധനഞ്‌ജയ പന്തെടുത്തതോടെ കിവികൾ തകർന്നു. 0–-64ൽനിന്ന്‌ 3–-71 നിലയിലായി അവർ. ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസൺ റണ്ണെടുക്കുംമുമ്പ്‌ മടങ്ങി. ടെയ്‌ലറും ഹെൻറി നിക്കോൾസും (42) ചേർന്നാണ്‌ വൻതകർച്ച ഒഴിവാക്കിയത്‌.


പ്രധാന വാർത്തകൾ
 Top