18 July Thursday

ഗെയ‌്‌ലിന‌് വീണ്ടും റെ‌ക്കേ‌ാഡ‌്

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019


സതാംപ‌്ടൺ
വെസ‌്റ്റിൻഡീസ‌് ഓപ്പണർ ക്രിസ‌് ഗെയ‌്‌ലിന‌് മറ്റൊരു റെ‌ക്കോ‌ഡ‌് കൂടി. ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ റൺ നേടിയതിന്റെ ‌റെക്കേ‌ാഡാണ‌് ഈ വിൻഡീസുകാരൻ കുറിച്ചത‌്. ഇംഗ്ലണ്ടിനെതിരെ 1632 റൺ ഗെയ‌്ൽ നേടി. 36 മത്സരങ്ങളിൽനിന്ന‌ാണ‌് നേട്ടം. മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ പേരിലായിരുന്നു റെക്കേ‌ാഡ‌്‌.1625 റണ്ണാണ‌് സംഗക്കാര നേടിയത‌്. ഇന്ത്യൻ താരങ്ങളിൽ യുവരാജ‌് സിങ്ങിനാണ‌് ഇംഗ്ലണ്ടിനെതിരെ കൂടുതൽ റൺ (1523).

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന‌് മുമ്പ‌് 30 റണ്ണാണ‌് ഗെയ‌്‌ലി‌ന‌് വേണ്ടിയിരുന്നത‌്. മത്സരത്തിൽ 41 പന്തിൽ 36 റൺ ഇടംകൈയൻ നേടി.


പ്രധാന വാർത്തകൾ
 Top