13 July Monday

ഐഎസ്‌എലിൽ മത്സരങ്ങൾ കൂട്ടും

വെബ് ഡെസ്‌ക്‌Updated: Friday May 15, 2020


ന്യൂഡൽഹി
ഐഎസ്‌എൽ ഫുട്‌ബോളിലെ മത്സരങ്ങൾ വർധിപ്പിക്കാൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ. ഒരു സീസണിൽ ടീമുകൾക്ക്‌ ഇരുപത്തേഴിലധികം കളികൾ നിർബന്ധമാക്കാനാണ് എഐഎഫ്‌എഫിന്റെ നീക്കം. നിലവിൽ 18 മത്സരങ്ങളാണ്‌ ഐഎസ്‌എലിൽ ഒരു ടീമിന്‌. ‌ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ മാനദണ്ഡങ്ങൾ പാലിച്ച്‌ ലീഗ്‌ നടത്താനാണ്‌ തയ്യാറെടുക്കുന്നത്‌. ഇതുവഴി എഎഫ്‌സി ചാമ്പ്യൻസ്‌ ലീഗിന്‌ നേരിട്ട്‌‌ യോഗ്യത നേടാനും കഴിയും.

അടുത്ത ഐ ലീഗിൽ വിദേശകളിക്കാരുടെ എണ്ണത്തിൽ പുതിയ നിയമവും നടപ്പാക്കി. മൂന്ന്‌ വിദേശികൾക്കും ഒരു ഏഷ്യക്കാരനുമാണ്‌ ഒരു സമയം കളത്തിൽ ഇറങ്ങാൻ കഴിയുക.


പ്രധാന വാർത്തകൾ
 Top