26 October Monday

പിർലോ അരങ്ങേറി, യുവന്റസിന്‌ ഉജ്വലജയം

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020


ടൂറിൻ
യുവന്റസ്‌ പരിശീലകനായുള്ള അരങ്ങേറ്റം അവിസ്‌മരണീയമാക്കി ആന്ദ്രെ പിർലോ. ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിനുമുന്നോടിയായുള്ള പരിശീലനമത്സരത്തിൽ നൊവാരയെ അഞ്ച്‌ ഗോളുകൾക്ക്‌ തകർത്തു.

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്‌ യുവന്റസിന്റെ ഗോൾവേട്ടയ്‌ക്ക്‌ തുടക്കമിട്ടത്‌. ഇരുപതുകാരൻ മനോളോ പൊർടനോവ ഇരട്ടഗോൾ നേടി. ആരോൺ റാംസി, മാർകോ പ്യാക എന്നിവർ പട്ടിക തികച്ചു.

ചാമ്പ്യൻസ്‌ ലീഗിലെ തോൽവിക്കുപിന്നാലെ അന്റോണിയോ കൊന്റെയെ യുവന്റസ്‌ പുറത്താക്കിയിരുന്നു. ഇതോടെയാണ്‌ അണ്ടർ 23 പരിശീലകനായ പിർലോ സീനിയർ ടീമിന്റെ ചുമതലയേറ്റത്‌. യുവന്റസിനായി നാലുവർഷം കളിച്ചിട്ടുണ്ട്‌ ഈ മുൻ മധ്യനിരക്കാരൻ. 19നാണ്‌ ഇറ്റാലിയൻ ലീഗ്‌ ആരംഭിക്കുന്നത്‌. 20ന്‌ സമ്പ്‌ദോറിയയുമായാണ്‌ ചാമ്പ്യൻമാരായ യുവന്റസിന്റെ ആദ്യകളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top