23 September Wednesday

പുരസ്‌കാരം ചൂപൊമോടിങ്ങിന്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

കളിയിലെ താരത്തിന്‌ കിട്ടിയ പുരസ്കാരം നെയ്‌മർ ചൂപൊമോടിങ്ങിന്‌ നൽകിയപ്പോൾ


ലിസ്‌ബൺ
കളിയിലെ മികച്ച താരത്തിന്‌ കിട്ടിയ പുരസ്‌കാരം എറിക്‌ മാക്‌സിം ചൂപൊമോടിങ്ങിന്‌ സമ്മാനിച്ച്‌ നെയ്‌മർ. അറ്റ്‌ലാന്റയ്‌ക്കെതിരെ പിഎസ്‌ജിയുടെ വിജയഗോൾ നേടിയത്‌ ചൂപൊമോടിങ്ങാണ്‌. രണ്ടുവട്ടം അവസരം പാഴാക്കിയെങ്കിലും നെയ്‌മറായിരുന്നു പിഎസ്‌ജിയുടെ കളി നിയന്ത്രിച്ചത്‌. ടീമിന്റെ രണ്ട്‌ ഗോളുകളിലും പങ്കാളിയായി. സമനിലഗോളിൽ നേരിട്ട്‌ വഴിയൊരുക്കി. ഇതാണ്‌ കളിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നെയ്‌മറിന്‌ ലഭിച്ചത്‌. ഇതിന്‌ പിന്നാലെയാണ്‌ ബ്രസീലുകാരൻ പുരസ്‌കാരം ചൂപൊമോടിങ്ങിന്‌ നൽകിയത്‌.

രണ്ട്‌ വർഷമായി പിഎസ്‌ജിയിലുണ്ട്‌ ചൂപൊമോടിങ്. ജർമൻ–-കാമറൂൺ വംശജനാണ്‌. ജർമനിക്കായി ജൂനിയർ മത്സരങ്ങളിൽ കുപ്പായമണിഞ്ഞിട്ടുണ്ട്‌. പിന്നാലെ കാമറൂൺ ദേശീയ ടീമിൽ കളിക്കാൻ തീരുമാനിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top